
ഒറ്റ സിനിമ കൊണ്ട് ഇന്ത്യ ഒട്ടാകെ ശ്രദ്ധനേടി എടുക്കുക എന്ന് പറയുന്നത് മലയാളത്തില്‍ അത്ര എളുപ്പമായ ഒരു കാര്യമല്ല. എന്നാല്‍ അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ ഇന്ത്യ ഒട്ടാകെ തരംഗമായി തീര്‍ന്ന ഒരു താരമാണ് നടി പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അടാര്‍ ലവ് എന്ന ചിത്രത്തിലെ ഒരു ഗാനം റിലീസിന് മുന്നോടിയായി ഇറങ്ങിയതോടെ സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായി മാറിയ ഒരാളാണ് പ്രിയ.
ഒറ്റ രാത്രികൊണ്ട് പ്രിയയുടെ കരിയര്‍ തന്നെ മാറിമറിഞ്ഞു. നാഷണല്‍ ക്രഷ് എന്ന ലേബലില്‍ ഇന്ത്യ ഒട്ടാകെ ആ ഗാനം ഇറങ്ങിയതോടെ പ്രിയ അറിയപ്പെട്ടു. ആ ഗാനരംഗത്തില്‍ കണ്ണിറുക്കി കാണിക്കുന്ന സീന്‍ ഉണ്ടായിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രിയ ശ്രദ്ധനേടി തുടങ്ങിയത്. തൃശൂര്‍ സ്വദേശിനിയായ പ്രിയ വാര്യരെ തേടി അതിന് ശേഷം സിനിമയില്‍ നിരവധി അവസരങ്ങള്‍ വരികയുണ്ടായി.
ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായ ഒരാളാണ് പ്രിയ. യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന പ്രിയ ഇപ്പോഴിതാ ന്യൂ ഇയർ വെക്കേഷൻ ആഘോഷിക്കാൻ ലണ്ടനിൽ പോയതിന്റെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. തണുപ്പത്ത് ഓവർ കോട്ടൊക്കെ ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് പ്രിയ തിളങ്ങിയത്.
മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ എന്തിന് ബോളിവുഡില്‍ നിന്ന് വരെ അവസരം ലഭിച്ചു. നാഷണല്‍ ക്രഷില്‍ നിന്ന് ബോളിവുഡ് നടിയിലേക്ക് മാറിയതോടെ ഒരുപാട് ആരാധകരെയും പ്രിയയ്ക്ക് ലഭിച്ചു. ബോളിവുഡ് അരങ്ങേറ്റത്തിലെ ആദ്യ ചിത്രം കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തു. എന്നിരുന്നാലും മലയാളത്തില്‍ നിന്ന് പൂര്‍ണമായും പ്രിയ പിന്‍വാങ്ങിയിട്ടില്ല. കൊള്ള എന്ന ചിത്രമാണ് മലയാളത്തില്‍ അവസാനം ഇറങ്ങിയത്.






