ചൈനയില്‍ തനിക്കുണ്ടായ വ്യത്യസ്തമായ അനുഭവവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു എഞ്ചിനീയര്‍. ശാന്തന് ഗോയല്‍ എന്ന് എക്സ് ഉപഭോക്താവാണ് ചൈനയില്‍ തനിക്കുണ്ടായ വ്യത്യസ്ത അനുഭവം പങ്കുവച്ചത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഡിറ്റക്ട് ചെയ്തുകഴിഞ്ഞാല്‍ ഏഷ്യന്‍ രാജ്യങ്ങളിലെ മെഷീനുകള്‍ക്ക് ഹിന്ദി സംസാരിക്കാന്‍ കഴിയുമെന്നാണ് ഇദ്ദേഹം എക്സില്‍ കുറിച്ചത്. ഇതിന്റെ ചിത്രങ്ങളും ശാന്തനു പങ്കുവച്ചിട്ടുണ്ട്. പെട്ടെന്ന് തന്നെ ഈ ചിത്രങ്ങള്‍ ഇന്ത്യക്കാരുടെ ശ്രദ്ധപിടിച്ചുപറ്റി. പിന്നാലെ അത് വൈറലാവുകയും ചെയ്തു.
ആദ്യത്തെ ചിത്രത്തില്‍ ഫോറിനര്‍ ഫിംഗര്‍പ്രിന്റ് സെല്‍ഫ് കളക്ഷന്‍ ഏരിയയിലെ മെഷീനുകള്‍ കാണാം. രണ്ടാമത്തെ ചിത്രത്തില്‍ കാണാനാവുന്നത് ഹിന്ദിയിലും മാന്ഡറിന് ഭാഷയിലും നിര്‍ദ്ദേശങ്ങള്‍ എഴുതിയിരിക്കുന്നതാണ്. 'ചൈനയിലെത്തി. ഈ ഉപകരണങ്ങള്‍ എന്റെ ഇന്ത്യന്‍ പാസ്പോര്‍ട്ട് തിരിച്ചറിഞ്ഞു, ഹിന്ദിയില്‍ ആശയവിനിമയം നടത്തുന്നു' എന്നും കാപ്ഷനില്‍ കുറിച്ചിട്ടുണ്ട്. വളരെ പെട്ടെന്നാണ് പോസ്റ്റ് വൈറലായത്. പലരും പല ചോദ്യങ്ങളും ഇതുമായി ബന്ധപ്പെട്ട് ചോദിച്ചു. ഹിന്ദി മാത്രമായിരുന്നോ അതോ മറ്റ് ഭാഷയും ഉണ്ടായിരുന്നോ എന്നായിരുന്നു ഒരാളുടെ സംശയം. 'ഓരോ രാജ്യത്തിന്റെയും ഭാഷയാണ് സെറ്റ് ചെയ്തിരിക്കുന്നത് എന്ന് തോന്നുന്നു. ഹിന്ദിയാണ് ഇന്ത്യയുടെ ഭാഷയായി നല്‍കിയിരിക്കുന്നത്. മറ്റ് ഭാഷകളുണ്ടോ എന്നത് താന്‍ ശ്രദ്ധിച്ചില്ല' എന്നായിരുന്നു ഗോയലിന്റെ മറുപടി.
'അങ്ങനെയാണ് നാം സന്ദര്‍ശകരേയും ബിസിനസ് ആവശ്യങ്ങള്ക്കെത്തുന്നവരേയും സ്വാ?ഗതം ചെയ്യേണ്ടത്. ചൈനയുടെ വിജയത്തിന് പിന്നിലെ ഒരു കാരണം ഇതാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. മറ്റൊരാള്‍ പറഞ്ഞത് കുറഞ്ഞത് നാല് വര്‍ഷമെങ്കിലുമായി ചൈന ഇത് സെറ്റ് ചെയ്തിട്ട്. 2019 -ല്‍ താന്‍ ഷാങ്ഹായ് എയര്‍പോര്‍ട്ടില്‍ പോയപ്പോള്‍ തനിക്ക് സമാനമായ അനുഭവമുണ്ടായി എന്നാണ്. അതേസമയം എയര്‍പോര്‍ട്ടില്‍ മാത്രമല്ല, ചൈനയില്‍ എവിടെയും നിങ്ങള്‍ക്ക് ഇത്തരം മെഷീനുകള്‍ കാണാം എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Comments