
ടിബറ്റിന്റെ ആസന്നമായ നാശത്തെ കുറിച്ച് വ്യക്തമായ സൂചനകള്‍ നല്കി ഏറ്റവും പുതിയ പഠനം . ഇന്ത്യന്‍ ടെക്റ്റോണിക് പ്ലേറ്റുകള്‍ക്ക് ഭ്രംശം സംഭവിക്കുകയും ഇതു മൂലം ടിബറ്റ് മേഖല തകര്‍ച്ച നേരിടുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അമേരിക്കൻ ജിയോഫിസിക്കൽ യൂണിയൻ വാർഷിക യോഗത്തിൽ അവതരിപ്പിച്ച സമീപകാല പഠനത്തില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിരയായ ഹിമാലയത്തിന് ഇതുവരെ കരുതിയിരുന്നതിനേക്കാള്‍ സങ്കീർണ്ണമായ ഒരു ഭൗമശാസ്ത്രം ഉണ്ടായിരിക്കാമെന്ന് പറയുന്നു. ഹിമാലയം ഇപ്പോഴും ഇന്ത്യൻ, യൂറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ തമ്മിലുള്ള കൂട്ടിയിടി കാരണം വളരുകയാണ്. രണ്ട് കോണ്ടിനെന്റല് പ്ലേറ്റുകള്‍ തമ്മില്‍ കൂട്ടിയടിക്കുമ്പോള് സാന്ദ്രത കുറഞ്ഞ ഒരു കോണ്ടിനെന്റല് പ്ലേറ്റ് താഴേയ്ക്ക് പോവുകയും സാന്ദ്രത കൂടിയ കോണ്ടിനെന്റല് പ്ലേറ്റ് സ്വാഭാവികമായും മുകളിലേക്ക് ഉയരുകയും ചെയ്യുന്നു. ചില ജിയോസയന്റിസ്റ്റുകള് കരുതുന്നത് ഇന്ത്യന്‍ പ്ലേറ്റ് യൂറോപ്യന്‍ പ്ലേറ്റിന് അടിയിലേക്ക് വഴുതി നീങ്ങുകയാണെന്നാണ്.
ഭൂകമ്പ തരംഗങ്ങളെ കുറിച്ചുള്ള പഠനത്തില്‍ പുതിയ ഭൂചലനത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നു. ഇന്ത്യൻ പ്ലേറ്റിന് ചില സ്ഥലങ്ങളിൽ 200 കിലോമീറ്റർ ആഴമുണ്ടെങ്കിലും ചില സ്ഥലങ്ങളിൽ ഇതിന് 100 കിലോമീറ്റർ മാത്രം ആഴമാണ് ഉളളത്. അതായത് ഈ ഭാഗങ്ങളില്‍ പ്ലേറ്റിന് വലിയ സ്വാധീനിമില്ലെന്നാണ്. ഇന്ത്യന്‍ പ്ലേറ്റിലുള്ള ഈ അസന്തുലിതാവസ്ഥ ടിബറ്റന്‍ പ്രദേശത്ത് കൂടുതല്‍ സമ്മര്‍ദ്ദത്തിന് കാരണമാകുന്നതായും ഗവേഷകര്‍ പറയുന്നു.






