രാജ്യത്ത് ശൈത്യം കനക്കുന്നു; ഷിംലയില്‍ വന്‍ മഞ്ഞ് വീഴ്ച
രാജ്യത്ത് ശൈത്യം കനക്കുന്നു; ഷിംലയില്‍ വന്‍ മഞ്ഞ് വീഴ്ച
Authored by Web Desk | Last updated: 07 Jan 2017, 11:30 AM | 1 min read
ഷിംല: ഉത്തരേന്ത്യയില്‍ ശൈത്യം കനക്കുന്നു ഹിമാചല്‍ പ്രദേശില്‍ കനത്ത മഞ്ഞ് വീഴ്ചയുണ്ടായി. ഹിമാചലിലെ വിനോദ സഞ്ചാര കേന്ദ്രമായ ഷിംലയിലും കശ്മീരിലുമാണ് കനത്ത മഞ്ഞ് വീഴ്ചയുണ്ടായത്. എങ്കിലും വിനോദ സഞ്ചാരികള്‍ ആഹ്ലാദത്തിലാണ്. പരസ്പരം മഞ്ഞ് വാരി എറിഞ്ഞും. ഫോട്ടോയ്ക്ക് പോസ് ചെയ്തും ഇവര്‍ മഞ്ഞ് ആസ്വദിക്കുകയാണ്.
മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധവും തകരാറിലാണ്. മഞ്ഞ് വീഴ്ച വാഹനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. ഷിംലയില്‍ വരാനിരിക്കുന്നത് കടത്ത വേനലാണെന്ന് റിപ്പോര്‍ട്ട് കാലാവസ്ഥ അധികൃതര്‍ അറിയിച്ചു. 1918 ലാണ് ഇതിന് മുന്‍പ് കടത്ത വേനല്‍ പ്രദേശത്ത് അനുഭവപ്പെട്ടത്.
ഡല്‍ഹിയിലെ മൂടല്‍ മഞ്ഞ് കാരണം 70 ട്രെയിനുകള്‍ വൈകിയാണ് യാത്രചെയ്യുന്നത്. 16 വണ്ടികളുടെ സമയം പുനര്‍ക്രമീകരിക്കുകയും ചെയ്തു. 7 എണ്ണത്തിന്റെ യാത്ര റദ്ദാക്കുകയും ചെയ്തു. മഞ്ഞിനെ കൂടാതെ ഡല്‍ഹിയിലും ഛണ്ഡിഗഡിലും കനത്ത മഴയും പെയ്തിരുന്നു.