ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും മാത്രമല്ല ഞെട്ടല്‍ ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു ഇരുപത്തൊന്നുകാരനെ സംബന്ധിക്കുന്ന ഒരു വാര്‍ത്തയാണ് നെറ്റീസണ്‍സിനിടയില്‍ വലിയ വാര്‍ത്തയായിരിക്കുന്നത്. സംഭവം എന്താണന്നല്ലേ? തലയില്‍ ബുള്ളറ്റുമായി ഈ 21 കാരന് അടിച്ചുപൊളിച്ച് നടന്നത് ഏകദേശം നാല് ദിവസത്തോളമാണ്. റിയോ ഡി ജനീറോയില്‍ പുതുവത്സരാഘോഷത്തിനിടെയാണ് ഫാസിയോയുടെ തലയില്‍ വെടിയേറ്റത്. തലയില്‍ നിന്നും രക്തസ്രാവമുണ്ടായിട്ടും ഫാസിയോ തന്റെ തലയില്‍ ബുള്ളറ്റ് കയറിയത് അറിഞ്ഞില്ല. എവിടെനിന്നോ കല്ലുകൊണ്ട് ഏറ് കിട്ടിയതാണ് എന്നാണ് അവന് കരുതിയത്. അതിനാല്‍ തന്നെ ആഘോഷങ്ങളൊന്നും ഒഴിവാക്കാനും അവന് തയ്യാറായില്ല.
തുടര്‍ന്ന് നാലാം ദിവസത്തിന് ശേഷം വലതുകൈക്ക് വേദനയുണ്ടായപ്പോഴാണ് ഫാസിയോ ഡോക്ടറെ കാണാന്‍ തീരുമാനിക്കുന്നത്. അവിടെ വച്ചാണ് അവന്റെ തലയില്‍ ബുള്ളറ്റുള്ളതായി കണ്ടെത്തുന്നത്. ഈ വിവരം ഫാസിയോയെ തന്നെ അമ്പരപ്പിച്ചു. താന്‍ ഈ ബുള്ളറ്റുമായിട്ടാണ് നടന്നിരുന്നത് എന്ന് അവന് ഓര്‍ക്കാന്‍ പോലും സാധിച്ചില്ല. ന്യൂറോ സര്ജന് ഫ്ലാവിയോ ഫാല്‍കോമെറ്റയാണ് ഫാസിയോയുടെ തലയില്‍ നിന്നും ബുള്ളറ്റ് പുറത്തെടുക്കുന്നത്. തലയില്‍ ബുള്ളറ്റിരുന്നത് കാരണമാണ് അവന്റെ കയ്യുടെ ചലനം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതും കയ്യില്‍ വേദന അനുഭവപ്പെട്ടതും. എങ്ങനെയാണ് ഫാസിയോയ്ക്ക് വെടിയേറ്റത് എന്നതിനെ ചൊല്ലി അന്വേഷണം നടക്കുകയാണ്.
ഫാസിയോയ്ക്ക് തന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ 20 മുതല്‍ 30 ദിവസം വരെ വേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 'ആരോ കല്ലെടുത്ത് എറിഞ്ഞതാണ് എന്നാണ് ഞാന്‍ കരുതിയത്' എന്നാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഫാസിയോ പറയുന്നത്. ''ഒരുപക്ഷേ ശബ്ദം കേട്ടിരുന്നുവെങ്കില്‍ അത് എന്താണെന്ന് ഊഹിക്കാന്‍ എനിക്ക് സാധിച്ചേനെ. പക്ഷെ, ഞാന്‍ ശബ്ദമൊന്നും കേട്ടിരുന്നില്ല' എന്നും അവന് പറയുന്നു. ന്യൂറോ സര്ജന് പറയുന്നത്, വളരെ അപകടകരമായിരുന്നു ഫാസിയോയുടെ അവസ്ഥ എന്നാണ്. ബുള്ളറ്റിന്റെ ഒരു ഭാഗം ഫാസിയോയുടെ തലച്ചോറിലേക്ക് തുളച്ചുകയറുകയും അവന്റെ കയ്യുടെ ചലനങ്ങളെ സ്വാധീനിക്കുകയും ചെയ്തു എന്നും അദ്ദേഹം പറയുന്നു.

Comments