
ഗൃഹപ്രവേശം ശ്രദ്ധയോടെ വേണം...
വീടുപണി പൂര്‍ത്തിയായശേഷം ആദ്യമായി താമസം തുടങ്ങുന്നതാണ് ഗൃഹപ്രവേശം അഥവാ പാലുകാച്ച് ചടങ്ങ്. ഗൃഹപ്രവേശത്തിന് സമയം നോക്കേണ്ടതുണ്ട്. മേടം, ഇടവം, മിഥുനം, ചിങ്ങം, തുലാം, വൃശ്ചികം, ധനു, മകരം, മീനം എന്നീ മാസങ്ങള്‍ ശുഭകരമാണ്. കര്‍ക്കടകം, കന്നി, കുംഭം മാസങ്ങളില്‍ ഗൃഹപ്രവേശം പാടില്ല. തിങ്കള്‍, ചൊവ്വ ദിവസങ്ങള്‍ ഗൃഹപ്രവേശത്തിന് നല്ലതല്ല. ഗൃഹപ്രവേശത്തിന്റെ തലേന്ന് പണിക്കാര്‍ക്ക് പണം ചേര്‍ത്ത് ദക്ഷിണ നല്‍കി അവരില്‍നിന്ന് ഗൃഹത്തെ സ്വീകരിക്കണം. ഓരോ ഭൂമിയിലും വീട് വയ്ക്കുമ്പോള്‍ ഗൃഹത്തെയും വാസ്തുവിനെയും പരസ്പരം ബന്ധിക്കുന്നത് വാസ്തുബലിയിലൂടെയാണ്.






