
ചിരിപ്പിക്കുന്നതുഒം ചിന്തിപ്പിക്കുന്നതും മാത്രമല്ല പലപ്പോളൂം കാണികളഇല് ഞെട്ടല്‍ സൃഷ്ടിക്കുന്ന പല വീഡിയോകളും സമൂഹ മാധ്യമങ്ങഴിലുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ കുറച്ചുപേര്‍ റെയില്‍വേ ട്രാക്കില്‍ ഇരുന്ന് ഭക്ഷണ്ം തയ്യാറാക്കുന്ന വീഡിയോയാണ് നെറ്റീസണ്‍സിനെ അമ്പരപ്പിച്ചിരിക്കുന്നത്. മുംബൈ മാഹീം ജംഗ്ഷന് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും പകര്‍ത്തപ്പെട്ട ദൃശ്യങ്ങളാണ് ഇത്. വീഡിയോയില്‍ നിരവധി സ്ത്രീകളെയും കുട്ടികളെയും കാണാന്‍ സാധിക്കുന്നുണ്ട്.
@Matters എന്ന എക്സ് അക്കൗണ്ടാണ് ഈ വിചിത്ര വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'മാഹിം ജംഗ്ഷനിലെ റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. സ്റ്റേഷന് നേരെ മുന്നില്‍ നിന്നാണ് വീഡിയോ പകര്‍ത്തപ്പെട്ടത്. റെയില്‍വേ ട്രാക്കുകളുടെ ഇടയില്‍ നിരവധി അടുപ്പുകള്‍ കൂട്ടി ഭക്ഷണം പാചകം ചെയ്യുകയായിരുന്നു അവര്‍. ചെറിയ കുട്ടികള്‍ ഇതിനിടെയില്‍ കളിക്കുമ്പോള്‍ കുറച്ച് കൂടി മുതിര്‍ന്ന പെണ്‍കുട്ടികള്‍ പഠിക്കുന്നതും വീഡിയോയില്‍ കാണാം. ചിലര്‍ റെയില്‍വേ ട്രാക്കുകളില്‍ ഇരുന്ന് വിശ്രമിക്കുമ്പോള്‍ മറ്റ് ചിലര്‍ ട്രാക്കുകള്‍ക്കിടയില്‍ പുതച്ച് കിടന്നുറങ്ങുന്നതും എല്ലാം ഇതില്‍ കാണുന്നുണ്ട്.
സെന്‍ട്രല്‍ റെയില്‍വേ മുംബൈ ഡിവിഷനിലെ റെയില്‍വേ മാനേജരെ ടാഗ് ചെയ്തുകൊണ്ട് പങ്കുവയ്ക്കപ്പെട്ട വീഡിയോ വളരെ വേഗം വൈറലായി. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്. 'വളരെ ഭയാനകം, ദയവായി ആരെങ്കിലും നടപടിയെടുക്കൂ' എന്നായിരുന്നു വീഡിയോ കണ്ട ഒരാള്‍ എഴുതിയത്. 'അക്ഷരാര്‍ത്ഥത്തില്‍ നിങ്ങളുടെ ജീവിതം ശരിയായ ട്രാക്കിലായിരിക്കുമ്പോള്...' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'മാഹിം സ്റ്റേഷനില്‍ ഇത് എത്രയോ വര്‍ഷങ്ങളായി സംഭവിക്കുന്നു.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന് എഴുതിയത്.
പലപ്പോഴും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലൂടെ ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍, റെയില്‍വേ ട്രാക്ക് നന്നാക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ ഇത്തരത്തില്‍ റെയില്‍വേ ട്രാക്കിന് സമീപം അടുപ്പുകൂട്ടി ഭക്ഷണം തയ്യാറാക്കുന്ന കാഴ്ചകള്‍ നമ്മളില്‍ പലരും ഇതിന് മുമ്പും കണ്ടിട്ടുണ്ടാകും. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും വെസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ നിര്‍ദ്ദേശം നല്കി. പിന്നാലെ തങ്ങളുടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി 'യാചകരെ നീക്കം ചെയ്തു' എന്ന് ആര്‍പിഎഫ് പിന്നീട് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചു.
Between the railway tracks at Mahim JN@RailMinIndia @grpmumbai @drmmumbaicr @drmbct pic.twitter.com/YtTg6gWmWC
— मुंबई Matters™ (@mumbaimatterz) January 24, 2024






