ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹിമാചലിലെ ഷിംലയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നുവീണത്. ഇപ്പോള്‍ ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഞെട്ടല്‍ സൃഷ്ടിക്കുന്നത്. ഏകദേശം 15 സെക്കന്റ് മാത്രമുള്ള വീഡിയോയാണ് ഇത്.
ഷിംല നഗരത്തിനടുത്തുള്ള മരഹവാഗ് ഗ്രാമത്തില്‍ ജനുവരി 20 നായിരുന്നു സംഭവം നടന്നത്. രാജ് കുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ അടിസ്ഥാന തൂണുകള്‍ക്ക് വിള്ളലുകള്‍ ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് താമസക്കാരെ ഒഴിപ്പിക്കുകയും കെട്ടിടത്തിന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. അധികൃതരുടെയും വീട്ടുടമയുടെയും കൃത്യമായ ഇടപെടല്‍ കാരണമാണ് വലിയ അപകടം ഒഴിവായത്.

Comments