വാസ്തുശാസ്ത്രത്തില്‍ അരുതാത്തതായി ധാരാളം കാര്യങ്ങളുണ്ട്. വസ്തു തെരഞ്ഞെടുക്കുമ്പോള്‍ മുതല്‍ ഇത്തരം കാര്യം ശ്രദ്ധിച്ചാല്‍, കെട്ടിടംപണി വളരെ വേഗം പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഉത്തമമായ ഭൂമി ലഭിച്ചാല്‍തന്നെ വീടുപണിയുടെ സിംഹഭാഗവും കഴിഞ്ഞുവെന്നു തന്നെ വസ്തുശാസ്ത്രം നിഷ്‌കര്‍ഷിക്കുന്നു.
ഭൂമി തെരഞ്ഞെടുക്കുമ്പോള്‍ ചതുരാകൃതിയിലുള്ളതോ, ദീര്‍ഘചതുരാകൃതിയിലുള്ളതോ ആയിരിക്കും. ഉത്തമമായത്. ത്രികോണാകൃതി, ദീര്‍ഘവൃത്താകൃതി, നാലിലധികം വശങ്ങളുള്ള ഭൂമി, വൃത്താകൃതി എന്നിവ വര്‍ജ്ജ്യമാണ്. തെക്കുകിഴക്കുഭാഗം നീണ്ട വസ്തുവില്‍ വീടുവച്ചാല്‍ അന്തേവാസികള്‍ക്ക് നിയമവിരുദ്ധമായി പണമുണ്ടാകുമെങ്കിലും സ്വസ്ഥതയും സമാധാനവും കുറവായിരിക്കും. തെക്കുപടിഞ്ഞാറ്- തെക്കു വശത്തേക്ക് റോഡിനൊപ്പം നീണ്ടുകിടന്നാല്‍ അന്തേവാസിയായ പുരുഷന്മാര്‍ക്ക് ജീവന് ഭീഷണി നേരിടും. വടക്കുപടിഞ്ഞാറ്- പടിഞ്ഞാറ് ഭാഗത്തേക്ക് നീണ്ടിരുന്നാല്‍ ധാരാളം വൃക്ഷശിഖരങ്ങള്‍ക്ക് കാരണമാകും. വടക്കുപടിഞ്ഞാറ്- വടക്കുവശത്തേക്ക് നീണ്ടിരിക്കുന്ന ഭൂമിയും ഉത്തമമല്ല.
ഭൂമിയുടെ കിഴക്കേ ദിക്ക് ഉയര്‍ന്നിരുന്നാല്‍ ബിസിനസ് നഷ്ടം, മത്സരം, തെക്കുകിഴക്ക്- തെക്കുപടിഞ്ഞാറിനേക്കാള്‍ ഉയര്‍ന്നിരിക്കരുത്. എന്നാല്‍ വടക്കുപടിഞ്ഞാറ് വടക്കു കിഴക്ക് എന്നീ ദിക്കുകളേക്കാള്‍ ഉയര്‍ന്നിരുന്നാല്‍ ഉത്തമം. വടക്കുദിക്ക് ഉയര്‍ന്നിരുന്നാല്‍ താമസക്കാര്‍ക്ക് കടബാധ്യത, ദാരിദ്ര്യം ഫലം.
വടക്കുകിഴക്ക് ഭാഗം ഉയര്‍ന്നിരുന്നാല്‍ മനഃക്ലേശം, ദാരിദ്ര്യം, ഫലം. തെക്കുപടിഞ്ഞാറ് ദിക്ക് താഴ്ന്നിരുന്നാല്‍ മക്കള്‍ക്ക് രോഗം, അനാരോഗ്യം, തൊഴിലിലും വ്യാപാരത്തിലും നഷ്ടം, ബ്രഹ്മസ്ഥാനം താഴ്ന്നിരുന്നാല്‍ സകലവിധ കഷ്ട നഷ്ടങ്ങള്‍ ഫലം.

ഭൂമിക്ക് വടക്കുകിഴക്കേ ദിക്കില്‍നിന്നാണ് ഊര്‍ജ്ജം ലഭിക്കുന്നത്, പ്രസ്തുത ഊര്‍ജ്ജം തെക്കുപടിഞ്ഞാറെ ഭാഗത്തേക്ക് കൈമാറുന്നു.
ഊര്‍ജങ്ങളെ സംബന്ധിച്ച് വടക്കും കിഴക്കും വളരെ പ്രാധാന്യമുള്ളതാണ്. ഈ ദിക്കില്‍നിന്നാണ് പ്രാപഞ്ചിക ഊര്‍ജം സൗരോര്‍ജം കാന്തികോര്‍ജ്ജം എന്നിവയും സ്വീകരിക്കപ്പെടുന്നത്. അതുകൊണ്ട് തെക്കുപടിഞ്ഞാറ് ദിക്ക് അടഞ്ഞുകിടക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ ഊര്‍ജങ്ങള്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ വാസ്തുശക്തി വര്‍ധിപ്പിക്കുകയും രോഗപ്രതിരോധശക്തി വളര്‍ത്തുകയും ചെയ്യും.
കിഴക്കോട്ട് ദര്‍ശനമുള്ള വീടിന്റെ കിഴക്കേ ഭിത്തിയെ വടക്കുനിന്നും ഒന്‍പതാക്കി ഭാഗിച്ച്, അതില്‍ 1, 3, 7, 8, 9 എന്നീ ഭാഗങ്ങളില്‍ വാതിലുകള്‍ സ്ഥാപിക്കരുത്. തെക്കോട്ടു ദര്‍ശനമുള്ള വീടിന്റെ തെക്കേ ഭിത്തിയില്‍ കിഴക്കുനിന്നും ഒന്‍പതായി ഭാഗിച്ച് അതില്‍ 1, 3, 7, 8, 9 എന്നീ ഭാഗങ്ങള്‍ വര്‍ജ്യമാണ്. പടിഞ്ഞാറോട്ടും വടക്കോട്ടും ദര്‍ശനമുള്ള വീടുകള്‍ക്കും ഈ രീതിയില്‍ വരുന്ന ഭാഗങ്ങള്‍ വര്‍ജിക്കണം.
വീടിന്റെ കോണിപ്പടികള്‍ സ്ഥാപിക്കുമ്പോള്‍ പടിഞ്ഞാറുനിന്നും കിഴക്കോട്ടും തെക്കുനിന്നും വടക്കോട്ടും കയറുന്ന വിധത്തില്‍ ക്രമീകരിക്കരുത്. ഓവര്‍ഹെഡ് വാട്ടര്‍ടാങ്ക് നിര്‍മ്മിക്കുമ്പോള്‍ വടക്കുകിഴക്കേ മൂലയില്‍ സ്ഥാപിക്കരുത്. എന്നാല്‍ ഭൂമിക്കടിയില്‍ നിര്‍മ്മിക്കുന്ന ടാങ്കുകള്‍ വടക്കുകിഴക്കേ മൂലയില്‍ സ്ഥാപിക്കാവുന്നതാണ്. കുളിമുറികള്‍ നിര്‍മ്മിക്കുമ്പോള്‍ വടക്കുകിഴക്ക്, തെക്കുകിഴക്ക് മൂലകള്‍ ഒഴിവാക്കേണ്ടതാണ്.

Comments