
മാസലബോണ്ട് കേസില്‍ തോമസ് ഐസക്ക് ഹാജരാകണമെന്ന് ഇ.ഡി.എന്തൊക്കെയാ സംഭവിച്ചതെന്ന് ഐസക്കിനറിയാം.അറസ്റ്റുൾപ്പെടെ ഉണ്ടാകില്ലെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. അതേസമയം ഇ ഡി ക്ക് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്നും ആവർത്തിച്ചുസമൻസ് തടയണമെന്നുമുളള ഐസക്കിന്റെ ആവശ്യത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്ല. ഹർജികൾ ഇ.ഡിയുടെ റിപ്പോർട്ടിനായി മാർച്ച് 7 ലേക്ക് മാറ്റി.
അതേസമയം ഇ ഡിക്ക് മുൻപിൽ ഹാജരാകാൻ തയ്യാറെന്ന് കിഫ്ബി വ്യക്തമാക്കി. സി ഇ ഒ ഹാജരാകില്ല. പകരം ഡി ജി എം ഹാജരാകുമെന്ന് കിഫ്ബി ഹൈക്കോടതിയെ അറിയിച്ചു.തത്കാലം കിഫ്ബിയുടെ ഫിനാൻസ് ഡി ജി.എം ഹാജരാകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി നിലപാടറിയിച്ചു.ഈ മാസം 27,28 തിയതിൽ ഡിജിഎം ഇഡിക്ക് മുന്നില്‍.ഹാജരാകും.ഈ ഘട്ടത്തിൽ അറസ്റ്റ് ഉണ്ടാകില്ല എന്ന ഇ ഡി ഉറപ്പ് കോടതി രേഖപ്പെടുത്തി.






