വ്യത്യസ്തവും വിചിത്രമായതുമായ ഒട്ടനവധി വാര്‍ത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ ഏറ്റവും അധികം ചര്ച്ചചെയ്യപ്പെട്ടുക്കൊണ്ടിരുന്നത് ജനവാസമേഖലകളിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റം തന്നെയാണ്. രാജ്യത്ത് പലയിടത്തും ഇവയുടെ ആക്രമണം രൂക്ഷമായിവരുകയാണ്. ഇതിനിടയിലാണ് സാധാരണയായി തെരുവിലൂടെ അലഞ്ഞ് നടക്കുന്ന നാട്ടുമൃഗങ്ങള്‍ ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ഭീതി സൃഷ്ടിക്കുന്ന കാഴ്ച. സമാനമായ ഒരു ദൃശ്യമാണ് ഇപ്പോള്‍ ലഖ്നൗവില്‍ നിന്ന് പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്. ലഖ്നൗവിലെ ഒരു ആശുപത്രിയില്‍ കാള കയറിതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്.
ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് ഈ കാളയുടെ ചിത്രം പകര്‍ത്തിയിരിക്കുന്നത് എന്നാണ് പറയുന്നത്. ചിത്രത്തില്‍ ഒരു ആശുപത്രി വാര്‍ഡാണ് കാണുന്നത്. കുറേയേറെ രോഗികള്‍ അതില്‍ കട്ടിലില്‍ കിടക്കുന്നത് കാണാം. അതുപോലെ കുറേപ്പേര് അവിടെ നില്ക്കുന്നതും കാണുന്നുണ്ട്. അതിനിടയിലേക്കാണ് ഈ കാള കയറിപ്പോകുന്നത്. എന്തായാലും, വളരെ ശാന്തമായി അക്രമസ്വഭാവം ഒന്നും കാണിക്കാതെയാണ് കാള ആശുപത്രിയില്‍ നില്‍ക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആശുപത്രിയിലേക്ക് കയറിവന്ന കാള അവിടെ കുറച്ച് നേരം നിന്നശേഷം അവിടെ നിന്നും പോയി എന്നാണ് പറയുന്നത്. ചിത്രം വൈറലായതിന് പിന്നാലെ ഇത്തരം അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മൃഗങ്ങളുടെ കാര്യത്തില്‍ അധികൃതര്‍ എന്തെങ്കിലും പരിഹാരം കാണണം എന്ന ആവശ്യവും ആളുകളുയര്ത്തി.
ഇതിനും മുന്‍പും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഒരു വീട്ടിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിലും ഇതുപോലെ കാള കയറിയതായിരുന്നു അത്. ഉന്നാവോയിലെ ബാങ്കില്‍ കാള കയറിയതോടെ ഇവിടെയുള്ള ജീവനക്കാരും ജനങ്ങളും ആകെ പരിഭ്രമിക്കുകയായിരുന്നു. എന്നാല്‍, കാള ആരേയും ഉപദ്രവിക്കുകയോ പരിക്കേല്പിക്കുകയോ ചെയ്തില്ല.

Comments