
ഷാരൂഖ് ഖാന്റെ ഭാര്യയും വ്യവസായിയുമായ ഗൗരി ഖാന് പുതിയ ബിസിനസ്സ് സംരംഭം ആരംഭിച്ചു. ടോറി എന്ന് പേരിട്ടിരിക്കുന്ന ഫൈന്‍ ഡൈന്‍ റെസ്റ്റോറന്റ് മുംബൈയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ റെസ്റ്റോറന്റിന്റെ വീഡിയോ ഗൗരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
പാചക വൈവിധ്യങ്ങളുടെയും ആധുനിക സംവിധാനങ്ങളുടെയും സംയോജനമാണ് ടോറി വാഗ്ദാനം ചെയ്യുന്നതെന്ന് വീഡിയോയ്ക്കൊപ്പം ഗൗരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സമാനതകളില്ലാത്ത ഗുണനിലവാരവും ഗ്ലാമറും പ്രകടമാക്കുന്ന സമൃദ്ധമായ ഒരു ഡൈനിംഗ് അനുഭവമാണ് ഞങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും ഗൗരി പറയുന്നു
റെസ്റ്റോറന്റിനു പിന്നിലെ ആശയം, ഗൗരിയും റെസ്റ്റോറന്റിലെ പ്രധാന ഷെഫും ചേര്‍ന്ന് വിശദീകരിക്കുന്നുമുണ്ട്. 'ഹോസ്പിറ്റാലിറ്റിയിലെ എന്റെ ആദ്യ സംരംഭം നിങ്ങളെ പരിചയപ്പെടുത്തുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ടോറി എന്നാല്‍ ക്ഷേത്രത്തിലേക്കുള്ള കവാടം എന്നാണ് അര്‍ത്ഥം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അതിലും മുകളിലാണ്,' ഗൗരി പറഞ്ഞു.
ഫെബ്രുവരി 14നാണ് ഗൗരി റെസ്റ്റോറന്റ് ആരംഭിച്ചത്. ഷാരൂഖ് ഖാന് പങ്കെടുത്ത ലോഞ്ച് പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു. ഗൗരിയുടെ സുഹൃത്തുക്കളായ ഭാവ്ന പാണ്ഡെ, മഹീപ് കപൂര്‍, ചങ്കി പാണ്ഡേ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിയിരുന്നു.






