
ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിള്‍ എന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന രണ്ടുപേരാണ് ജെനീലിയയും റിതേഷ് ദേശ്മുഖും.
തേരാ നാല് ലവ് ഹോ ഗയാ, തുജെ മേരി കസം, മസ്തി തുടങ്ങിയ ചിത്രങ്ങളിലൊക്കെ നായികാനായകന്മാരായി അഭിനയിച്ച ഇരുവരും 2012 ലാണ് വിവാഹിതരാകുന്നത്. റയാന്, റയാല്‍ എന്നിങ്ങനെ രണ്ട് ആണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്കുളളത്.
വിവാഹമോ കുട്ടികളുടെ ജനനമോ ഒന്നും കാര്യമായൊരു മാറ്റവും വരുത്തിട്ടില്ല ജെനീലിയയില് എന്ന് പറയേണ്ടിവരും. ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല താരത്തിന്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് ജെനീലിയ. ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നിരവധി ആളുകളാണ് ചിത്രത്തിന് കമന്റുകളുമായെത്തുന്നത്.






