
ഭാര്യയുടെ സംഭാഷണം ഒളിച്ചുകേട്ട് സമ്പാദിച്ചത് രണ്ടു ദശലക്ഷം ഡോളര്‍. ടെക്സാസിലെ താമസക്കാരനായ ടൈലര്‍ ലൗഡനാണ് ഭാര്യയുടെ സംഭാഷണം ശ്രമിച്ച് ലക്ഷങ്ങള്‍ ഉണ്ടാക്കിയത്. ലൗഡന്റെ ഭാര്യ ബിപി പിഎല്‍സിയില്‍ (മുമ്പ് ബ്രിട്ടീഷ് പെട്രോളിയം, ബിപി അമോക്കോ) ലയനങ്ങളുടെയും ഏറ്റെടുക്കലുകളുടെയും മാനേജരായിരുന്ന സമയത്തെ സംഭാഷണങ്ങളാണ് ഇയാള്‍ ഒളിച്ചു കേട്ടത്.
ബിപിയുടെ ട്രാവല്സെന്റേഴ്സ് ഓഫ് അമേരിക്ക ഏറ്റെടുക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന ഒരു ഇടപാടില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ലൗഡന്റെ ഭാര്യയെന്ന് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചാനെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ക്ക് അറ്റ് ഹോം നിലയിലെ ജോലിയില്‍ നടക്കുന്ന ചാരപ്രവര്‍ത്തിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കേസാണിത്.
മാസങ്ങളോളം ട്രാവല്‍ സെന്റേഴ്സ് ഓഫ് അമേരിക്ക ഇന്‍കോര്‍പ്പറേറ്റ്സിന്റെ ഓഹരികള്‍ വാങ്ങിയിരുന്ന ലൗഡന്‍ പിന്നീട് ബിപി 74 ശതമാനം പ്രീമിയം നല്കി ട്രാവല്‍ സെന്റേഴ്സ് ഓഫ് അമേരിക്ക വാങ്ങുന്നതായി പ്രഖ്യാപിച്ചപ്പോള്‍ തന്റെ ബ്രോക്കറേജ്, റിട്ടയര്‍മെന്റ് അക്കൗണ്ടുകള്‍ ഏതാണ്ട് 2023 ഫെബ്രുവരിയില്‍ തന്നെ ഇല്ലാതാക്കി. ഇതിലൂടെ 1.76 ദശലക്ഷം ഡോളറിന്റെ ലാഭമാണ് നേടിയത്. ബിപി പിഎല്‍സിയുടെ ലയന, ഏറ്റെടുക്കല്‍ മാനേജരായി ജോലി ചെയ്യുന്ന ഭാര്യക്ക് ഇയാളുടെ വ്യാപാരത്തെക്കുറിച്ച് അറിയില്ലായിരുന്നെന്നാണ് വിവരം.
തന്റെ ഭാര്യയില്‍ നിന്ന് സാധ്യതയുള്ള ഇടപാടിനെക്കുറിച്ച് അറിഞ്ഞതിന് ശേഷമാണ് ഇയാള്‍ കാര്യങ്ങള്‍ ചെയ്തിരുന്നത്. ലൗഡന്‍ ഒടുവില്‍ ഭാര്യയോട് കുറ്റസമ്മതം നടത്തിയെങ്കിലൂം അവര്‍ വീട്ടില്‍ നിന്ന് മാറുകയും വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയും ചെയ്തിരിക്കുകയാണ്. ഇവര്‍ക്ക് ജോലിയും നഷ്ടമായി. എന്നാല്‍ തന്നെ ജോലിയില്‍ നിന്നും പുറത്താക്കിയ ബിപിയോട് ഭര്‍ത്താവിന്റെ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഭാര്യ നല്‍കുകയും ചെയ്തു. അതേസമയം ഇവര്‍ അറിഞ്ഞുകൊണ്ട് കരാര്‍ ചോര്‍ത്തിയതായി സൂചിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്തിയിട്ടില്ല.
ഇടപാടുകളില്‍ ഉണ്ടാക്കിയ പണം ഉപേക്ഷിക്കാനും സെറ്റില്‍മെന്റിന്റെ ഭാഗമായി പിഴ അടക്കാനും ലൗഡണ്‍ സമ്മതിച്ചു. ലൗഡന്‍ ചോര്‍ത്തുന്നത് അവരുടെ വീട്ടില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും, റോമില്‍ പോകുമ്പോള്‍ ഭാര്യ ചെയ്യുന്ന ജോലി എന്താണെന്ന് അദ്ദേഹം കേള്‍ക്കുകയും കാണുകയും ചെയ്തുവെന്ന് എസ്ഇസി പറഞ്ഞു. ഒരു ചെറിയ വാടക അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ട്രാവല്സെന്റേഴ്സ് ഇടപാടില്‍ ജോലി ചെയ്യുന്നതിനിടെ ലൗഡന്‍ ഭാര്യയുടെ സമീപത്ത് ഇരുന്നിരുന്നതായും കണ്ടെത്തി.






