വിചിത്രവും കൗതുകമുണര്‍ത്തുന്നതുമായ ഒട്ടനവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇവയില്‍ പല കാഴ്ചകളും ആളുകളില്‍ ഞെട്ടല്‍ സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിലൊരു ദൃശ്യമാണ് ഇപ്പോള്‍ ചൈനയില്‍ നിന്നും പുറത്തുവരുന്നത്. ചീറിപ്പാഞ്ഞ് വാഹനങ്ങള്‍ ഓടുന്ന റോഡുകള്‍ക്ക് നടുവില്‍ ഇരിക്കുന്ന ഒരു വീടിന്റെ വീഡിയോയാണ് ഇത്. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ അല്പം പ്രയാസം തോന്നുമെങ്കിലും ചൈനയില്‍ ഇതത്ര പുതുമയുള്ള കാര്യമല്ല. കാരണം ചൈനയില്‍ ഇത്തരത്തിലുള്ള ഒരുപാട് വീടുകള്‍ കാണാം. നെയില്‍ ഹൗസ് എന്നാണ് ഇത്തരം വീടുകള്‍ അറിയപ്പെടുന്നത്.
ഇങ്ങനെ വീടുകള്‍ കാണപ്പെടുന്നത് എന്തുകൊണ്ടാണെന്നോ? ചുറ്റും വികസനം വരുമ്പോള്‍ ചിലപ്പോള്‍ ആളുകള്‍ക്ക് തങ്ങളുടെ വീടുകള്‍ ഒഴിഞ്ഞു കൊടുക്കേണ്ടി വരും, അവിടെ നിന്നും മാറേണ്ടി വരും. എന്നാല്‍, ചിലര്‍ എത്രയൊക്കെ നഷ്ടപരിഹാരം നല്‍കാം എന്ന് പറഞ്ഞാലും അതിന് തയ്യാറാവാതെ വരാറുണ്ട്. അത്തരത്തില്‍ ഒഴിഞ്ഞുപോയ വീടാവണം ഇതും. പലപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ ചൈനയില്‍ നിന്നുള്ള ഇത്തരത്തിലുള്ള അനേകം വീടുകളുടെ ചിത്രങ്ങളും വീഡിയോകളും നാം കാണാറുണ്ട്. അതില്‍ തന്നെ വലിയ വലിയ വീടുകളും കുടിലുകളും ഒക്കെ കാണാം. വാഹനങ്ങള്‍ പലപ്പോഴും ഈ വീടുകളുടെ സമീപത്തെത്തുമ്പോള്‍ വളഞ്ഞായിരിക്കും പോകുന്നത്. എന്നാലും, ഈ വാഹനങ്ങളുടെയും ആളുകളുടെയും ബഹളത്തിനിടയില്‍ എങ്ങനെ ആയിരിക്കും വീട്ടുകാര്‍ അതിനകത്ത് കിടന്നുറങ്ങുന്നത് എന്ന് സ്വാഭാവികമായും ആരും ചിന്തിച്ച് പോകും.

എന്നാല്‍, ആ വീട്ടുകാര്‍ക്ക് അത് പരിചയമായിട്ടുണ്ടാവും എന്ന് വേണം കരുതാന്‍. എന്തായാലും, ഇത്തരം വീടുകളുടെ ചിത്രങ്ങളും വീഡിയോകളും മിക്കവാറും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. എങ്ങനെയാണ് ഈ ബഹളത്തിനിടയില്‍ ആളുകള്‍ കഴിയുന്നത് എന്നതാണ് മിക്കവരുടേയും സംശയം. എന്നാല്‍, ഏതൊരു ശബ്ദവും കുറച്ച് കാലം പരിചയിച്ച് കഴിഞ്ഞാല്‍ അതൊരു പ്രശ്നമാവില്ല എന്നാണല്ലോ പറയാറ്. സാധാരണയായി ഇത്തരം വികസനം വരുമ്പോള്‍ നഷ്ടപരിഹാരം നല്കി ആളുകളെ ഒഴിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കാറ്. എന്നാല്‍, ചിലര്‍ എന്തൊക്കെ ചെയ്താലും ഒഴിയാന്‍ തയ്യാറാവില്ല. അതിന് കാരണമായി പറയുന്നത് സര്‍ക്കാര്‍ നല്കുന്ന നഷ്ടപരിഹാരം അവരുടെ നഷ്ടം പരിഹരിക്കുന്നതിന് ഉതകുന്നതല്ല എന്നതാണ്. ഏതായാലും ഈ ദുശ്യങ്ങള്‍ കണ്ട് പലരും ഒന്ന് അമ്പരന്നിരിക്കുകയാണ്.

Comments