
തൃശൂര്‍ : തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളില്‍ കടത്തുകയായിരുന്നു കോടികളുടെ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. 3.75 കോടി രൂപ വരുന്ന മൂന്ന് കിലോഗ്രാം ഹാഷിഷ് ഓയിലും 77 കിലോഗ്രാം കഞ്ചാവും 2 ലക്ഷം രൂപയാണ് കുതിരാനില്‍ വെച്ച് പിടിച്ചെടുത്തത്.
രണ്ട് പേര് പോലീസിന്റെ് പിടിയിലായത്. പുത്തൂര്‍ സ്വദേശി അരുണ്‍ , കോലഴി സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്. തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും, പീച്ചി പോലീസ് ചേര്‍ന്നായിരുന്നു പരിശോധന.






