
ബോളിവുഡിനു മാത്രമല്ല വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്കും പ്രിയങ്കരനായ താരമാണ് വിവേക് ഒബ്റോയ്. ലൂസിഫർ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ബോളിവുഡ് നടനാണ് വിവേക് ഒബ്റോയ്. തൻ്റെ ആകർഷണീയതയും കഴിവും കൊണ്ട്, ഏകദേശം രണ്ട് പതിറ്റാണ്ടുകളായി പ്രേക്ഷകരുടെ ഹൃദയം കവരുകയാണ് താരം. ഏറ്റവും തിരക്കുള്ള നടനായിരുന്നിട്ടും ഇടയ്ക്ക് വെച്ച് വിവേക് ഒബ്റോയ്ക്ക് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെക്കുറിച്ച് ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തുകയാണ് താരം. പരേതനായ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ പ്രവർത്തനത്തിന് സമാനമായ പ്രവർത്തനങ്ങളെക്കുറിച്ച് ചിന്തിക്കുന്നതായും തീവ്രമായ വൈകാരിക പ്രക്ഷുബ്ധത അനുഭവിക്കുന്നതായുമായിട്ടാണ് വിവേക് ഒബ്റോയ് പറഞ്ഞത്. ‘‘ഞാൻ അവിടെ ഉണ്ടായിരുന്നു. എങ്കിലും ഞാന്‍ ഇരുട്ടിലായിരുന്നു. സുശാന്ത് ചെയ്ത കാര്യങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ലെന്നല്ല. ഞാൻ ചെയ്യാത്ത കാര്യമല്ല. ഞാന്‍ നിലത്തിരുന്ന് കരഞ്ഞിട്ടുണ്ട്. ‘എന്തുകൊണ്ടാണ് എനിക്ക് ഇത് സംഭവിക്കുന്നത്? എന്ന് ഞാൻ ഒരു കുഞ്ഞിനെ പോലെ അമ്മയുടെ മടിയിൽ തല വെച്ച് ചോദിച്ചു. ‘എന്തിനാ ഇങ്ങനെ സംഭവിക്കുന്നത്?’ അമ്മ എന്റെ എൻ്റെ തലയിൽ തലോടിക്കൊണ്ടേയിരുന്നു, ഒരു 30-40 മിനിറ്റ് എനിക്കു വേണ്ടി കാത്തിരുന്നു. എന്റെ മോപ്പിംഗ്, കരച്ചിൽ, പരാതി, എല്ലാം അമ്മ കേട്ടു. അവസാനം എന്നോട് ഒരു കാര്യം ചോദിച്ചു, ‘മോനേ, നിനക്ക് ആ അവാർഡുകൾ നേടുമ്പോൾ, മഹത്വം, പ്രശസ്തി, സ്നേഹവും എല്ലാം ലഭിക്കുമ്പോൾ നീ ഭഗവാനോട് ചോദിച്ചിട്ടുണ്ടോ , എന്നെത്തന്നെ എന്തിനാണ് തെരഞ്ഞെടുത്തത് എന്ന്... അമ്മയുടെ ആ ചോദ്യം എന്റെ മനസ്സില്‍ ശരിക്കും ക്ലിക്കു ചെയ്തു. നിങ്ങൾക്ക് ജീവിതത്തിൽ എത്താൻ കഴിയുന്ന വളരെ ഇരുണ്ട സ്ഥലമുണ്ട്....’’ വിവേക് ഒബ്റോയ് പറയുന്നു.
കരിയറിന്റെ മികച്ച സമയത്തിലൂടെയാണ് വിവേക് ഇപ്പോള്‍ കടന്നു പോകുന്നത്. സിദ്ധാർത്ഥ് മൽഹോത്രയും ശിൽപ ഷെട്ടിയും അഭിനയിച്ച രോഹിത് ഷെട്ടിയുടെ 'ഇന്ത്യൻ പോലീസ് ഫോഴ്സ്' എന്ന വെബ് സീരീസിലാണ് വിവേക് അവസാനമായി അഭിനയിച്ചത്.






