
മുഷിഞ്ഞവസ്ത്രം ധരിച്ചുവെന്ന് ചൂണ്ടികാട്ടി വയോധികനായ കര്ഷകന് മെട്രോയില്‍ യാത്ര നിക്ഷേധിച്ചു. വസത്രത്തിന്റെ പേരില്‍ അപമാനിച്ച് മാര്റി നിര്‍ത്തിയത് രാജാജിനഗര്‍ മെട്രോസ്റ്റേഷനിലെത്തിയ കര്‍ഷകനെയാണ്. ഇതിന് പിന്നാലെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത് തുടര്‍ന്ന ഒരു ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു.
വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് ചാക്ക് തലയില്‍ ചുമന്ന കൊണ്ടാണ് കര്‍ഷകനെത്തിയത്. ടിക്കറ്റുണ്ടായിരന്നട്ടും തടയുകയായിരുന്നു.മറ്റ് യാത്രക്കാരും രംഗത്തെത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറാലായിരുന്നു. തടഞ്ഞതെന്തിനാണെന്ന് ചോദിച്ച് ചില യാത്രക്കാര്‍ ഉദ്യോഗസ്ഥരോട് കയര്‍ക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഡ്രസ്സ് കോഡ് പാലിക്കാന്‍ ഇത് വിവഐപി സര്‍വീസ് അല്ല, പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ആണെന്നും ഇവര്‍ ഉദ്യോഗസ്ഥരോട് വിളിച്ചുപറയുന്നുണ്ട്. വിഐപികള്‍ക്കും നല്ല വസ്ത്രമണിയാന്‍ പറ്റുന്നവര്‍ക്കും മാത്രമുള്ളതാണോ മെട്രോ സര്‍വീസ്? കര്ഷകന് ടിക്കറ്റ് എടുത്താണ് യാത്രയ്ക്കെത്തിയതെന്നും സഹയാത്രികര്‍ അധികൃതരെ ഓര്‍മിപ്പിച്ചു.






