ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷിയായി ഹാജരായി മൊഴി നല്കാന് സമാജ്വാദിപാര്ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന് സിബിഐയുടെ നോട്ടീസ്. നാളെ ഡല്‍ഹി സിബിഐ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. അഖിലേഷ് മുഖ്യമന്ത്രിയായിരിക്കേ 2012-13 വര്‍ഷങ്ങളില്‍ 14 ഖനന കരാറുകള്‍ അംഗീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് മൊഴിയെടുക്കുന്നത്.
സിആര്‍പിസി സെക്ഷന്‍ 160 പ്രകാരമാണ് അഖിലേഷിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തെ 2012-2016 വര്‍ഷങ്ങളില്‍ ഹമിര്‍പുരില്‍ നടന്ന അനധികൃത ഖനനനുമായി ബന്ധപ്പെട്ട് സിബിഐ 2019ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അഖിലേഷിനെ വിളിപ്പിച്ചിരുന്നു.






