
വേറിട്ട അവതരണശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. അവതരണത്തില്‍ മാത്രമല്ല അഭിനയത്തിലും സാന്നിധ്യം അറിയിച്ച രഞ്ജിനിയുടെ യാത്ര വിശേഷമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
രഞ്ജിനി ഹരിദാസിന്റെ നാഗാലാന്‍ഡ് യാത്ര വിശേഷങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങളും താരം പങ്കുവെച്ചു.
'ഐഡിയ സ്റ്റാര്‍ സിങ്ങര്‍' എന്ന റിയാലിറ്റി ഷോയാണ് രഞ്ജിനിയെ മലയാളികള്‍ക്ക് സുപരിചിതയാക്കിയത്. ഇപ്പോഴും നിരവധി പരിപാടികളില്‍ രഞ്ജിനി നിറസാന്നിധ്യമാണ്. 'പൊന്നിയിന്‍ സെല്വന് 2'വിന്റെ കേരളത്തിലെ ലോഞ്ചില്‍ രഞ്ജിനിയായിരുന്നു അവതാരക.






