
റാഫി സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍സ് എന്ന ചിത്രത്തില്‍ ആദ്യമായി ഒന്നിക്കുകയാണ് മലയാളത്തിന്റെ യുവ താരങ്ങളായ ഫഹദ് ഫാസിലും നമിത പ്രമോദും. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. എന്നാല്‍ രസകരമായി മുന്നോട്ടു പോയി കൊണ്ടിരിക്കുന്ന ഷൂട്ടിനിടെ ഉണ്ടായ വലിയൊരു അപകടം താരങ്ങളെ ശരിക്കും ഭയപ്പെടുത്തിയിരിക്കുകയാണ്.
ചിത്രത്തില്‍ ഡൈവറായാണ് നമിത എത്തുന്നത്. ഫഹദിനെ ജെറ്റ് സ്കൈയില്‍ ഇരുത്തി നമിത കടലിലേയ്ക്ക് കൊണ്ടു പോകുന്ന രംഗമുണ്ട്. ജെറ്റ് സ്കൈയില്‍ ദിവസങ്ങളുടെ പരിചയമേ നമിതയ്ക്കുണ്ടായിരുന്നുള്ളൂ. ചെറിയ തിരമാലകളെ എങ്ങനെ തരണം ചെയ്യണമെന്ന് കൃത്യമായി അറിയാമായിരുന്നു. എന്നാല്‍ ഫഹദുമായി പോയപ്പോള്‍ എത്തിയ വലിയ തിരയില്‍ പിടിച്ചു നില്ക്കാനായില്ല. രണ്ടു പേരും നല്ല ആഴമുള്ള ഭാഗത്തേയ്ക്ക് മറിഞ്ഞു വീണു.
ഇരുവരും വെള്ളത്തില്‍ വീഴുന്നത് കണ്ടിട്ടും ഷൂട്ടിങ് ആണെന്ന് കരുതി ലൈഫ് ഗാര്‍ഡ്സ് അനങ്ങിയില്ല. വെള്ളത്തില്‍ മല്ലിടുന്നതിനിടെ ഷൂട്ടിങ് സെറ്റില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ലൈഫ് ഗാര്‍ഡ്സ് എത്തി രക്ഷിക്കുകയായിരുന്നു. കുറച്ചു സമയം കൂടി അവര്‍ ഷൂട്ടിങ് ആണെന്ന് കരുതിയിരുന്നെങ്കില്‍ ജീവന് നഷ്ടമായേനെ എന്ന് നമിത പറയുന്നു.
റോള്‍ മോഡല്‍സ് നമിതയ്ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്. മുടി മുറിച്ച് ശരീരത്തില്‍ റ്റാറ്റു കുത്തി പുതിയ ഗെറ്റപ്പിലാണ് താരം ഈ ചിത്രത്തിലെത്തുന്നുത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.






