
തൃശൂര്‍; മണ്ണൂത്തിയില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് രണ്ട യുവാക്കള്‍ മരിച്ചു. ജെറിന്, സൂര്യ എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു അപകടം നടന്നത്.മിനി വാനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ബസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അമ്മ എന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.സ്കൂള്‍ കുട്ടികളുമായി പോയിരുന്ന മിനി വാന്‍ ഇടറോഡിലേക്ക് പെട്ടെന്ന് തിരിഞ്ഞതോടെ വാഹനത്തില്‍ ബൈക്ക് തട്ടി. പിന്നാലെ നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ബസ്സിലേക്ക് ഇടിച്ചുകൊൊറുകയായിരുന്നു. അകടത്തില്പ്പെട്ടവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.







Comments