ദൂരദേശത്തേക്ക് യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികളില്‍ ഭൂരിഭാഗം പേരും ഗൂഗിള്‍ മാപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് യാത്ര ചെയ്യുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ മാപ്പിന്റെ സഹായം തേടിയാലും വഴിതെറ്റി പല അപകടങ്ങളിലും ആളുകള്‍ ചെന്നുപെടാറുണ്ട്. ഇത് സംബന്ധിക്കുന്ന ഒട്ടനവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത ജര്‍മ്മന്‍ വിനോദ സഞ്ചാരികള്‍ വഴിതെറ്റി പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഒരു ദേശീയ ഉദ്യാനത്തില്‍ എത്തിയ വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ജര്‍മ്മന്‍ വിനോദ സഞ്ചാരികളായ ഫിലിപ്പ് മെയ്റും മാര്‍സെല്‍ ഷോയിനുമാണ് വഴിതെറ്റി വനം പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന അതീവ അപകടമേഖലയായ സ്ഥലത്ത് അകപ്പെട്ട് പോയത്. ഉഗ്രവിഷമുള്ള പാമ്പുകളും ചീങ്കണ്ണികളുമാണ് ഇവരെ സ്വീകരിക്കാനായി അവിടെ ഉണ്ടായിരുന്നത്. കെയ്ന്‍സില്‍ നിന്ന് ബമാഗയിലേക്കുള്ള ഇവരുടെ യാത്രയാണ് ഗൂഗിള്‍ മാപ്പ്് വിജനമായ കാട്ടുപ്രദേശത്ത് എത്തിച്ചത്. വിജനമായ വഴിയിലൂടെ 37 മൈല്‍ ഓടിച്ചതിന് ശേഷം ഇരുവരും വാഹനം ചെളിയില്‍ താഴ്ന്ന് പോയി. ചുറ്റും കൂറ്റന്‍മരങ്ങളും വന്യജീവികളും മാത്രം.
ഒടുവില്‍ രക്ഷപ്പെടാനായി ഇവര്‍ വാഹനം ഓടിച്ചുവന്ന വഴികളിലൂടെ തിരികെ നടക്കുകയായിരുന്നു. ഒരാഴചയിലേറ ദിവസം നടന്നാണ് ഇരുവരും സുരക്ഷിതമായ സ്ഥാനത്ത് എത്തിയത്. ഇടിമിന്നലും കൊടുംചൂടും ഉള്‍പ്പെടെയുള്ള കഠിനമായ കാലാവസ്ഥയെ അഭിമുഖീകരിച്ചായിരുന്നു ഇവരുടെ യാത്ര. യാത്രയ്ക്കിടയില്‍ ചീങ്കണ്ണികളും വിഷപാമ്പുകളും നിറഞ്ഞ ഒരു നദിയും ഇവര്‍ക്ക് മുറിച്ച് കടക്കേണ്ടി വന്നു.
ഈ നടന്ന സംഭവങ്ങള്‍ ഒരു സിനിമാ കഥപോലെ തങ്ങള്‍ക്ക് അനുഭവപ്പെട്ടെന്നാണ് രക്ഷപ്പെട്ടെത്തിയ ഇരുവരും വെളിപ്പെടുത്തിയത്. ജീവന് തിരിച്ചു കിട്ടുമെന്ന പ്രതീക്ഷപോലും നഷ്ടപ്പെട്ടിരുന്നുവെന്നും ഇവര്‍ പറയുന്നു. ഒരാഴ്ചയോളം നടന്നതിന് ശേഷം കോയന് എന്ന പട്ടണത്തില്‍ എത്തിച്ചോരനായതാണ് അതിജീവനത്തില്‍ നിര്‍ണായകമായത്. ജര്‍മ്മന്‍ വിനോദ സഞ്ചാരികള്‍ സുരക്ഷിതരാണെന്നതില്‍ കമ്പനിക്ക് ആശ്വാസമുണ്ടെന്നായിരുന്നു സംഭവത്തില്‍ ഗൂഗിള്‍ പ്രതിനിധിയുടെ പ്രതികരണം. ഒപ്പം വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Comments