കമൽ ഹാസനും ഉദയനിധി സ്റ്റാലിനും സിദ്ധാർത്ഥിനും കാർത്തിക് സുബ്ബരാജിനും ശേഷം ചിയാൻ വിക്രവുമായി കൂടിക്കാഴ്ച്ച നടത്തി 'മഞ്ഞുമ്മൽ ബോയ്സി'ന്റെ സംവിധായകൻ ചിദംബരം. ഇതോടെ കോളിവുഡ് മുഴുവനായും ഏറ്റെടുത്ത ചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. സോഷ്യൽ മീഡിയയിലൂടെയും നിരവധി താരങ്ങളാണ് ടീമിന് അഭിനന്ദനങ്ങളുമായി എത്തുന്നത്. ചിത്രം നൂറ് കോടി ക്ലബിൽ ഉടനെത്തുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകരും പ്രേക്ഷകരും.
കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന മഞ്ഞുമ്മലിന്റെ തിയേറ്റർ വിസിറ്റിൽ താരങ്ങൾക്ക് സ്റ്റാൻഡിങ്ങ് ഒവേഷനാണ് തമിഴ് പ്രേക്ഷകർ നൽകിയത്. ചിത്രം ഇറങ്ങി 11-ാം ദിവസം പിന്നിടുമ്പോഴും നിറഞ്ഞ സീറ്റുകളാണ് കേരളത്തിലെ ഒട്ടുമിക്ക തിയേറ്ററുകളിലും. ഒന്നിൽ കൂടുതൽ തവണ സിനിമ കാണുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഉടൻ ഒന്നും മഞ്ഞുമ്മൽ ബോയ്സിനെ ഒടിടിയിൽ പ്രതീക്ഷിക്കേണ്ട എന്നതിൽ സംശയമില്ല.
അന്താരാഷ്ട്ര മേന്മയുള്ള ഒരു സർവൈവൽ ത്രില്ലറാണ് ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ്. ഒപ്പം സൗഹൃദത്തിന്റെ ആഴവും സിനിമ സംസാരിക്കുന്നു. 'ഗുണ' ചിത്രീകരിക്കുമ്പോള്‍ ആ ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് തങ്ങള്‍ക്ക് അറിയുമായിരുന്നില്ലെന്നാണ് സിനിമ കണ്ട ശേഷം സംവിധായകൻ സന്താനഭാരതി പറഞ്ഞത്. മൂന്ന് കോടി രൂപയിലധികമാണ് ചിത്രം തമിഴ് നാട്ടിൽ സ്വന്തമാക്കിയത്. ചിത്രത്തിൽ കമൽഹാസനും ഗുണ സിനിമയിലെ ഗാനം 'കണ്മണി അൻപോടി'നും നൽകിയിരിക്കുന്ന ട്രിബ്യുട്ട് തമിഴ് സിനിമ പ്രേമികളെ സ്വാധീനിച്ചിട്ടുണ്ട്.

Comments