
പാമ്പുകള്‍ എന്ന് കേട്ടാല്‍ പേടിയില്ലാത്തവരായി അധികമാരും ഉണ്ടാകില്ല. എങ്കിലും ഇവയെ സംബന്ധിക്കുന്ന വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. ഓരോ ദിവസവും പാമ്പുകളുടെ ആയിരകണക്കിന് വീഡിയോകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒരു കൂറ്റന്‍ അനാക്കോണ്ടയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം. പുഴയ്ക്ക് അരികില്‍ വിനോദസഞ്ചാരികള്‍ നില്‍ക്കുമ്പോഴാണ് മറുകരയില്‍ അനാക്കോണ്ടയെ കണ്ടത്. അനാക്കോണ്ടയെ കണ്ട് ഭയന്ന് ആളുകള്‍ ഒച്ചവെച്ചു. ഒഴുക്കിന് അനുസരിച്ച് അനാക്കോണ്ട നീങ്ങാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. വെള്ളത്തില്‍ ഇറങ്ങാന്‍ സ്വിമ്മിങ് വേഷം ധരിച്ച് സഞ്ചാരികള്‍ പുഴത്തീരത്ത് നില്‍ക്കുമ്പോഴാണ് അനാക്കോണ്ടയെ കണ്ടത്. ഇതോടെ പുഴയില്‍ ഇറങ്ങേണ്ട എന്ന് സഞ്ചാരികള്‍ തീരുമാനിച്ചു. പുഴയില്‍ ഇറങ്ങിയിരുന്നെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്ന് ചിന്തിച്ച് സഞ്ചാരികള്‍ ആശങ്കയും പങ്കുവെച്ചു. ടൂറിസ്റ്റ് കേന്ദ്രം ഏതെന്ന് വ്യക്തമല്ല.






