
ഓഫര്‍ നല്കി ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകര്‍ഷിക്കുന്ന ഓല ഇലക്ട്രിക് കഴിഞ്ഞ ഏതാനും മാസങ്ങളായി ബമ്പര്‍ വില്‍പ്പനയിലാണ്. ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തു വന്നപ്പോള്‍ 35000 രജിസ്ട്രേഷനുകളാണ് ഓല രേഖപ്പെടുത്തിയത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസവും മികച്ച പ്രകടനം തുടരാന്‍ ഫെബ്രുവരിയില്‍ നടപ്പാക്കിയ ഓഫര്‍ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. കഴിഞ്ഞ മാസം വാലന്റൈന്‍സ് ഡേ പ്രമാണിച്ചാണ് S1 പ്രോ, S1 എയര്‍, S1 X+ എന്നീ മോഡലുകള്‍ക്ക് 25000 രൂപ വരെ ഡിസ്കൗണ്ടിട്ടത്. ഈ സ്കൂട്ടര്‍ മാര്‍ച്ച് അവസാനം കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം.
മാര്‍ച്ച് മാസം ഓല ഇലക്ട്രിക്കിന്റെ S1 പ്രോ സ്വന്തമാക്കാന്‍ എത്തുന്നവര്‍ക്ക് 1.30 ലക്ഷം രൂപ മാത്രം മുടക്കിയാല്‍ മതിയാവും. അതേസമയം S1 എയറാണ് നോക്കുന്നതെങ്കില്‍ ഈ മാസം 1.05 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയില്‍ വാഹനം സ്വന്തമാക്കാം. ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ ഇവിയായ S1 X പ്ലസിന് ഫെബ്രുവരിയില്‍ 85,000 രൂപയാണ് എക്സ്ഷോറൂം വിലയായി നല്‍കേണ്ടി വരിക. 79,999 രൂപ മുതലാണ് ഓല S1 ഇലക്ട്രിക് സ്കൂട്ടര്‍ ശ്രേണിയുടെ വില ആരംഭിക്കുന്നത്. S1 എയര്‍, S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളുടെ ബാറ്ററി പായ്ക്കിന് ഇപ്പോള്‍ 8 വര്‍ഷത്തെ അല്ലെങ്കില്‍ 80,000 കിലോമീറ്റര്‍ വാറണ്ടിയും ഓല ഇലക്ട്രിക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിലവിലുണ്ടായിരുന്ന ഉപഭോക്താക്കള്‍ക്ക് കമ്പനി അധികമായി 5,000 രൂപയ്ക്ക് ഒരു ലക്ഷം കിലോമീറ്റര്‍ എക്സ്റ്റന്‍ഡഡ് വാറണ്ടിയും വാഗ്ദാനം ചെയ്യും. അതേസമയം 1.25 ലക്ഷം കിലോമീറ്റര്‍ എക്സ്റ്റന്‍ഡഡ് വാറണ്ടി ഓപ്ഷന് 12,500 രൂപയ്ക്ക് ലഭ്യമാണ്.
പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്കീമിന് കീഴില്‍ ഡൊമസ്റ്റിക് വാല്യു അഡീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ഇരുചക്രവാഹന കമ്പനിയായി അടുത്തിടെ ഓല മാറിയിരുന്നു. 2024 ഏപ്രിലോടെ തങ്ങളുടെ സര്‍വീസ് ശൃംഖല വികസിപ്പിക്കാനുള്ള പരിപാടിയിലാണ് ഓല ഇലക്ട്രിക്. നിലവിലുള്ള 414-ല്‍ നിന്ന് സര്‍വീസ് സെന്ററുകളുടെ എണ്ണം ഏകദേശം 600 ആയി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വിപുലീകരണം ഓല ഉപഭോക്താക്കള്‍ക്ക് മികച്ച വില്‍പ്പനാനന്തര സേവനം ലഭ്യമാക്കാന്‍ സഹായിക്കുമെന്നാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി പ്രതീക്ഷിക്കുന്നത്. മാത്രമല്ല അടുത്ത പാദത്തോടെ അതിവേഗ ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് 10,000 പോയിന്റായി വികസിപ്പിക്കാനാണ് ഓല ഇലക്ട്രിക് പദ്ധതിയിടുന്നത്.






