
തിരുവനന്തുപുരം ; കേരളത്തിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്.2023 ല്‍ രാജ്യത്തിനകത്തുനിന്നുല്ള 2.18 കോടി ആളുകള്‍ കേരളം സന്ദര്‍ശിച്ചു. ഇത് രൂപികരിച്ചതിന് ശേഷമുള്ള സര്‍വ്വകാല റെക്കോര്‍ഡാണിതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2022 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം സഞ്ചാരികളുടെ വരവില്‍ 15.92 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.കേരളത്തില്‍ 2022 ല്‍ 1.88 കോടി ആഭ്യന്തര സഞ്ചാരികളാണ് ഉണ്ടായിരിക്കുന്നത്.
കോവിഡിന് മുമ്പുള്ള കണക്കുകളിമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ് 2023 ല്‍ 18.97 ശതമാനം വര്‍ധിച്ചു.എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം സഞ്ചാരികളെത്തിയത്. ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലകളില്‍ വലിയ മുന്നേറ്റമുണ്ടായി.






