തമിഴ്നാട് ധനുഷ്കോടിയില്‍ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് 10 കടലാമകള്‍. ഇവയെ സുരക്ഷിതമായി കടലിലേക്ക് തിരികെ അയച്ചു. ഒലിവ് റിഡ്ലെ ഇനത്തില്‍പ്പെട്ട ആമകളാണ് മീനുകള്‍ക്കൊപ്പം വലയില്‍ കുടുങ്ങിയത്. ' കടല്‍ ഓസൈ' എന്ന പ്രാദേശിക റേഡിയോ ചാനല്‍ പ്രതിനിധിയാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോയില്‍ ആമയെ എങ്ങനെ സുരക്ഷിതമായി പുറത്തെത്തിക്കണം എന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്.
വീഡിയോയില്‍ തിരമാലകള്‍ കരയോടടുക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ പൊക്കിപിടിക്കും. പിന്നീട് ആമയെ പുറത്തിറക്കാനുള്ള ശ്രമം തുടരും. ഈ സമയം ആമയുടെ മുന്‍ കാലുകള്‍ പിടിച്ച് പുറത്തേക്കിടാന്‍ ശ്രമിച്ച മത്സ്യത്തൊഴിലാളിയെ വീഡിയോ പകര്‍ത്തുന്നയാള്‍ തടഞ്ഞു. അങ്ങനെ ചെയ്താല്‍ മുന്‍കാലുകള്‍ അറ്റുവീഴുമെന്നു പുറതോടില് പിടിച്ച് പൊക്കിയിടണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. വലയ്്ക്ക്് പുറത്തേക്ക് ചാടി ആമകള്‍ ചാടി കടലിലേക്ക് നീന്തുമ്പോള്‍ കൂടെ ചില മീനുകളും വലയില്‍ നിന്ന് രക്ഷപ്പെടുന്നത് കാണാം.
ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് ഈ വീഡിയോ തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുള്ളത്. തമിഴ്നാട് തീരദേശ പുനരുദ്ധാരണ മിഷന്റെ കീഴില്‍ 35 ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കായി ട്രെയിനിങ് പ്രോഗ്രാം പ്ലാനുണ്ടെന്ന് സുപ്രിയ പറഞ്ഞു. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. നിരവധി ആളുകളാണ് മത്സ്യത്തൊഴിലാളികളുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Comments