വിചിത്രമായ കാഴ്ചകള്‍ പലപ്പോഴും ആളുകളെ ഞെട്ടിക്കാറുണ്ട്. ഇത്തരത്തിലൊരു അനുഭാവമാണ് കഴിഞ്ഞ ദിവസം സ്വറ്റ്സര്ലന്ഡുകാര്ക്ക് ഉണ്ടായത്. വീടിന് പുറത്തിറങ്ങി ആകാശത്തേക്ക് നോക്കിയപ്പോള്‍ ആളുകള്‍ കണ്ടത് ഒരു അത്ഭുത കാഴ്ചയായിരുന്നു. ആ കാഴച് എന്താണന്നല്ലേ? ആകാശത്തുകൂടി ഒരു പശു പറന്നുപോകുന്ന കാഴ്ചയായിരുന്നു അത്. എന്നാല്‍ പിന്നീടാണ് അവര്‍ സംഭവം എന്താണെന്ന് അറിഞ്ഞത്.
ഒരു ഹെലികോപ്റ്ററില്‍ നിന്നും താഴേയ്ക്ക് തൂക്കിയിട്ട കയറിന്റെ അറ്റത്ത് ഉള്ള ഒരു പശുവായിരുന്നു അത്. സ്വിറ്റസര്‍ലന്‍ഡിലെ ഒരു കര്‍ഷകന്റെ പശുവിനെ അടുത്തുള്ള വെറ്റിനറി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്നതായിരുന്നു ആ കാഴ്ച. ലോകമെമ്പാടുമുള്ള നിരവധി പേര് വീഡിയോ കണ്ടു. @AMAZINGNATURE എന്ന എക്സ് ഉപയോക്താവ്, 'സ്വിറ്റ്സര്‍ലന്‍ഡില്‍ മൃഗഡോക്ടറുടെ അടുത്തേക്ക് പറക്കുന്ന ഒരു പശു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ അതിവിശാലവും മനോഹരവുമായ ഭൂപ്രദേശത്ത് കൂടി ഒരു ഹെലികോപ്റ്ററില്‍ പശുവിനെയും കൊണ്ട് പോകുന്നത് കാണിക്കുന്നു. നിരവധി മലനിരകള്‍ കടന്ന് കൃഷി നടക്കുന്ന വിശാലമായ താഴ്വാരത്തിന് മുകളിലൂടെ പശു ആശുപത്രി ലക്ഷ്യമാക്കി നീക്കി. മനോഹരമായ ഭൂപ്രദേശത്തു കൂടിയുള്ള ആ യാത്ര ആളുകളെ ഏറെ ആകര്‍ഷിച്ചു.
വീഡിയോ കണ്ട് പലരും അമ്പരന്നു. മറ്റുചിലര്‍ സംശയം പ്രകടിപ്പിച്ചു. ചിലര്‍ പശുവിന്റെ അവസ്ഥയെ കുറിച്ച് ആശങ്കപ്പെട്ടു. 'വളരെ മോശം, ഇത് ഭയപ്പെടുത്തുന്നതാണ്' ഒരാള്‍ കുറിച്ചു. 'ഈ പറക്കലിനെ കുറിച്ച് പശു എന്തായിരിക്കും ആലോചിക്കുക എന്നോര്‍ത്ത് ഞാന്‍ ആശങ്കപ്പെടുന്നു.' മറ്റൊരാള്‍ എഴുതി. 'പശുക്കളോട് പറക്കണോ വേണ്ടയോ എന്ന് ചോദിക്കാന്‍ ആരും ശ്രദ്ധിച്ചില്ല. ഇത് തികഞ്ഞ മൃഗ ക്രൂരതയാണ്.' മറ്റൊരു കാഴ്ചക്കാരന് അസ്വസ്ഥനായി. മറ്റ് ചിലര്‍ ഇത്രയും ഉയരത്തില്‍ പശുവിനെ കൊണ്ട് പോകുമ്പോള്‍ അതിന് എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടാകുമോ എന്ന് ആശങ്കപ്പെട്ടു.

Comments