ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനു (ഡി.ആര്.ഡി.ഒ) കീഴിലുള്ള ഡല്‍ഹി സയന്റിഫിക് അനാലിസിസ് ഗ്രൂപ്പില്‍ (എസ്.എ.ജി) ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒഴിവുണ്ട്. വിവിധ വിഷയങ്ങളിലായി 19 ഒഴിവാണുള്ളത്. തെരഞ്ഞെടുപ്പ് അഭിമുഖം നടത്തിയായിരിക്കും.
വിഷയങ്ങളും ഒഴിവുകളുടെ എണ്ണവും:
മാത്തമാറ്റിക്സ്-5; കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്/ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്-8; ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്-5; ഫിസിക്സ്-1.
യോഗ്യത:
മാത്സ്, ഫിസിക്സ് എന്നിവയിലേക്ക് അതതു വിഷയത്തില്‍ ഫസ്റ്റ്ക്ലാസോടെയുള്ള ബിരുദാനന്തരബിരുദവും നെറ്റും; എന്‍ജിനീയറിങ് വിഷയങ്ങളിലേക്ക് ബി.ഇ/ബി.ടെക്കും നെറ്റ്/ഗേറ്റ് സ്കോറും അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസോടെയുള്ള എം.ഇ/എം.ടെക്കും.
ഫെലോഷിപ്പ് തുക:
37,000 രൂപയും എച്ച്.ആര്.എയും.
അഭിമുഖത്തിന്റെ തീയതി:
മാത്തമാറ്റിക്സ്. കംമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്/ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്/ഐ.ടി/ കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയിലേക്ക് ഈ മാസം 15 ; ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഫിസിക്സ് എന്നിവയിലേക്ക് ഈ മാസം 18.
വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.rdod.gov.in


