തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ അധ്യാപക, അനധ്യാപക തസ്തികകളില്‍ ഒഴിവുണ്ട്. ഏപ്രില്‍ 12 ന് വൈകിട്ട് 5.30 വരെ അപേക്ഷിക്കാം.
അധ്യാപക ഒഴിവുകള്‍:
പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, അസിസ്റ്റന്റ് പ്രഫസര്‍ ഗ്രേഡ്-1, അസിസ്റ്റന്റ് പ്രഫസര്‍ ഗ്രേഡ്-2
ഒഴിവുള്ള വകുപ്പുകള്‍: ബിസിനസ് കമ്യൂണിക്കേഷന്‍, ബിസിനസ് ലോ, ഡിസിഷന്‍ സയന്‍സസ് (ഓപ്പറേഷന് റിസര്‍ച്ച്, സ്റ്റാറ്റിസ്റ്റിക്സ്), ഇക്കണോമിക്സ്, ഫിനാന്‍സ്, അക്കൗണ്ടിങ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ സസ്റ്റംസ് ആന്‍ഡ് അനലിറ്റിക്സ്, മാര്‍ക്കറ്റിങ്, ഓപ്പറേഷണല്‍ മാനേജ്മെന്റ്, ഓര്‍ഗനൈസേഷണല്‍ മാനേജ്മെന്റ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍, സ്ട്രാറ്റജി, ഓണ്ട്രപ്രനേര്ഷിപ്.
അനധ്യാപക ഒഴിവുകള്‍:
സ്ഥിരനിയമനത്തിനും കരാര്‍ നിയമനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
സ്ഥിരനിയമനം: അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍-1, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍-1, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ-2, ജൂനിയര്‍ അസിസ്റ്റന്റ്-8, ജൂനിയര്‍ അസിസ്റ്റന്റ് (ഹിന്ദി)-1, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ആന്‍ഡ് ചീഫ് അക്കൗണ്ട്സ് ഓഫീസര്‍-1, അക്കൗണ്ടന്റ് ഗ്രേഡ്-1, ജൂനിയര്‍ അക്കൗണ്ടന്റ-1, അസിസ്റ്റന്റ് ലൈബ്രേറിയന്‍-1, സീനിയര്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്-1, ജൂനിയര്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്-1, ജൂനിയര്‍ സിസ്റ്റംസ് എന്‍ജിനീയര്‍ ഗ്രേഡ് 2-1, ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് (ഐ.ടി)-2, ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍-1).
കരാര്‍ നിയമനം: മാനേജര്‍ (ചെന്നൈ കാമ്പസ്)-1, ഹിന്ദി ഓഫീസര്‍ (ഒഫീഷ്യല്‍ ലാംഗ്വേജ്)-1, ജൂനിയര്‍ പ്രോഗ്രാമര്‍.
വിശദവിവരങ്ങള്‍-www.iimtrichy.ac.inഎന്ന വെബ്സൈറ്റില്‍.


