
പൊതുമേഖലാ ഇന്ഷുറന്സ് കമ്പനിയായ ഓറിയന്റല് ഇന്ഷുറന്സില് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്മാരുടെ 100 ഒഴിവുണ്ട്. ഓണ്ലൈനായി ഏപ്രില് 12 വരെ അപേക്ഷിക്കാം.
വിഭാഗങ്ങളും ഒഴിവുകളും:
അക്കൗണ്ട്സ്-20, ആക്ച്യൂറിയല്-5, എന്ജിനീയറിങ്-15, എന്ജിനീയറിങ് (ഐ.ടി)-20, മെഡിക്കല് ഓഫീസര്-20, ലീഗല്-20.
ശമ്പളം: 50,925-96,765 രൂപ.
യോഗ്യത: എന്ജിനീയറിങ് ഉള്പ്പെടെ വിവിധ വിഷയങ്ങളിലുള്ള ബിരുദം/സി.എ/സി.എം.എ/എം.സി.എ/എം.ബി.ബി.എസ്./ബി.ഡി.എസ്.
പ്രായപരിധി: 30 വയസ്. എസ്.എസി, എസ്.ടി വിഭാഗക്കാര്ക്ക് അഞ്ചുവര്ഷവും ഒ.ബി.സി വിഭാഗക്കാര്ക്ക് മൂന്നുവര്ഷവും ഭിന്നശേഷിക്കാര്ക്ക് 10 വര്ഷവും ഇളവുണ്ട്. വിധവകള്ക്കും പുനര്വിവാഹിതരാകാത്ത വവാഹമോചിതകള്ക്കും 9 വര്ഷം ഇളവ് ലഭിക്കും. വിമുക്തഭടന്മാര്ക്കും നിയമാനുസൃത ഇളവുണ്ട്.
പ്രായവും യോഗ്യതയും 31.12.2023 അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക.
തെരഞ്ഞെടുപ്പിന്റെ ഭാഗമായ ഒന്നാംഘട്ട എഴുത്തുപരീക്ഷയ്ക്ക് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില് കേന്ദ്രങ്ങളുണ്ടാകും. രണ്ടംഘട്ട പരീക്ഷയ്ക്ക് കൊച്ചിയില് കേന്ദ്രമുണ്ടാകും.
ഫീസ്: എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്ക്ക് 250 രൂപ. മറ്റുള്ളവര്ക്ക് 1000 രൂപ.
വിശദവിവരങ്ങള് https://Orientalinsurance. org.inഎന്ന വെബ്സൈറ്റില്.

