
വിശപ്പും ദാഹവും ഉറക്കവും പോലെതന്നെ ശരീരം ആവശ്യപ്പെടുന്ന ഒന്നാണ് ലൈംഗികത. ആനന്ദകേളി എന്നതിലുപരി ശരീരത്തിന്റെയും മനസ്സിന്റെയും ഉണര്വ്വിന് ലൈംഗികത ആവശ്യമാണ്. അതിന് ഉണര്‍വേകുന്ന ചില വിഭവങ്ങളിതാ...
തണ്ണിമത്തന്: തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ചില പോഷകാംശങ്ങള്‍ ലൈംഗിക താല്പര്യം വര്‍ധിപ്പിക്കുമെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ വയാഗ്രയോട് സമാനമായ പ്രവര്‍ത്തനമാണ് തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രുലൈന്‍ എന്ന പോഷകാംശം നടത്തുന്നത്.
മുട്ട: മുട്ടയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി 6 ഉം ബി 5 വും ഹോര്‍മോണുകളുടെ തോത് വര്‍ധിപ്പിക്കുന്നു. രതിക്ക് മുമ്പായി പച്ച കോഴിമുട്ട കുടിക്കുന്നത് ലൈംഗികതൃഷ്ണ കൂട്ടുകയും ഊര്‍ജ്ജനില വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ഏത്തപ്പഴം: ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ബോര്മാലിന് എന്‍സൈം ലൈംഗികതൃഷ്ണ വര്‍ധിപ്പിക്കുകയും പുരുഷനിലെ വന്ധ്യതയെ പ്രതിരോധിക്കുകയും ചെയ്യുന്നു. മാത്രമല്ല ഏത്തപ്പഴത്തിലെ പൊട്ടാസ്യം വൈറ്റമിന്‍ ബി, റൈബോഫല്‍വിന്‍ എന്നീ ഘടകങ്ങള്‍ ശരീരത്തിലെ ഊര്‍ജോത്പാദനം കൂട്ടുന്നു.