അന്തര്യാമിഋഷിഃ
ഗായത്രിച്ഛന്ദഃ
ശ്രീമഹാലക്ഷ്മീദേവതഃ
ധ്യാനം: ഭൂയാത്ഭുയോ ദ്വിപത്മാഭയവരദകരാ-
തപ്തങ്കാര്‍ത്തസ്വരാഭാ
രത്‌നൗഘാ ബദ്ധമൗലിര്‍വ്വിമല തരദുകു-
ലാര്‍ത്തവാലേപനാഢ്യ
നാനാകല്പാഭിരാമാസ്മിതമധുമുഖീ
സര്‍വ്വഗീര്‍വ്വാണ വന്ദ്യാ
പത്മാക്ഷീ പത്മനാഭോരസികൃതവസതിഃ
പത്മഗാശ്രീഃ ശ്രീയേവഃ
അര്‍ത്ഥം: പത്മദ്വയം അഭയവരദം (പത്മായനമഃ അഭയായ-
നമഃ വരദായനമഃ) എന്നീ ആയുധങ്ങളോടു കൂടിയവളു കാച്ചിയ കനകംപോലെ ശോഭയോടുകൂടിയവളും അനേകം രത്‌നങ്ങള്‍ പതിച്ച കിരീടം, ഏറ്റവും ശുഭ്രമായ വസ്ത്രം, പുഷ്പങ്ങള്‍, കുറിക്കൂട്ടുകള്‍ പലപല അലങ്കാരങ്ങള്‍ എന്നിവയോടു കൂടിയവളും പുഞ്ചിരിതൂകിക്കൊണ്ടിരിക്കുന്നവളും എല്ലാ ദേവന്മാരാലും വന്ദിക്കപ്പെടുന്നവളും താമരപ്പൂവിന്റെ ഇതള്‍പോലുള്ള കണ്ണുകളോടു കൂടിയവളും മഹാവിഷ്ണുവിന്റെ മാറിടത്തിങ്കള്‍ താമരപ്പൂവില്‍ ഇരിക്കുന്നവളുമായ ശ്രീമഹാലക്ഷ്മി ദേവി നിങ്ങള്‍ക്ക് ശ്രീക്കായിക്കൊണ്ടു ഭവിക്കട്ടെ.
മൂലമന്ത്രം: ''ഓം ശ്രീം ഹ്രീം ക്ലീം ഐ ലക്ഷ്മീം,
ശ്രീലക്ഷ്മീം കമലധാരിണൈ്യ
സിംഹവാഹിനൈ്യ സ്വാഹാ''
ഈ മൂലമന്ത്രം നിത്യവും 1008 ഉരു ജപിക്കുന്നവര്‍ കുബേരതുല്ല്യരാകുന്നതാണ്.
മന്ത്രം: ''ശ്രീം ഓം നമോ ഭഗവതി സര്‍വ്വസൗഭാഗ്യദായിനി ശ്രീം ശ്രീവിദ്യേ മഹാവിഭൂതയേ സ്വാഹാ.'' ഈ മന്ത്രവും നിത്യവും 1008 ഉരു ജപിക്കുന്നവര്‍ക്ക് ലക്ഷ്മീ കടാക്ഷമുണ്ടാകും. സമ്പത്ത് വര്‍ദ്ധിക്കും.






