
കോതമംഗലം: ഈ വര്‍ഷത്തെ പ്രഫ.എം.പി. വര്‍ഗീസ് അവാര്‍ഡ് എം.ടി. വാസുദേവന്‍ നായര്‍ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 16 നു വൈകിട്ട് നാലിനു കോഴിക്കോട് പാളയത്തുള്ള മാനുവല്‍ സണ്‍സ് മലബാര്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും.
കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് അസോസിയേഷന് സ്ഥാപക സെക്രട്ടറിയായ പ്രഫ.എം.പി. വര്‍ഗീസിന്റെ പേരില്‍ മാര്‍ അത്തനേഷ്യസ് കോളജ് അസോസിയേഷനും ഓര്ഗനൈസേഷന് ഓഫ് ഫാര്‍മേഴ്സ് ഫോര്‍ എസ്റ്റാബ്ലിഷ്മെന്റ് ഓഫ് റൈറ്റും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.




