
പനാജി: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ ആറ് പുസ്തകങ്ങള്‍ ശൃംഗേരി ശാരദാമഠം മഠാധിപതി സ്വാമി ഭാരതീ തീര്‍ത്ഥയും കേന്ദ്ര സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് പ്രഫ. കുമുദ് ശര്‍മ്മയും 20, 21 തീയതികളില്‍ രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും.
ഹെവന്‍ലി ഐലന്‍ഡ്സ് ഓഫ് ഗോവ എന്ന ഗ്രന്ഥം 20ന് സ്വാമി ഭാരതീ തീര്‍ത്ഥ, ജ്ഞാനപീഠ ജേതാവ് ദാമോദര്‍ മൗസോയ്ക്ക് നല്കി പ്രകാശനം ചെയ്യും. 21ന് കാവി ആര്‍ട്ട്, കുംകോളിം, ഐക്കണ്‍സ് ഓണ്‍ മൈ ലിറ്ററേച്ചര്‍, വിക്രിത് ഭാരത്, കാനകോണ എന്നീ പുസ്തകങ്ങള്‍ പ്രഫ കുമുദ് ശര്‍മ പ്രകാശനം ചെയ്യും. അന്നേ ദിവസം ഇന്ത്യയിലെ വൃക്ഷപൈതൃകത്തെ അടിസ്ഥാനമാക്കി നടക്കുന്ന വൃക്ഷവൈജ്ഞാനികസദസ് എന്ന സിംപോസിയത്തില്‍ ഡോ. കെ മുരളി, പ്രഫ. ജനാര്ദനന്, പായിപ്ര രാധാക്യഷ്ണന്, ഡോ. വിജയന് ചാലോട്, പ്രഫ. എന്‍.കെ. സുന്ദരേശ്വരന്, രാജേന്ദ്ര പി. കേര്കര്, ഡോ. പി. മനോഹരന്, ഡോ. പ്രദീപ് വി. സര്മോകദം, ഡോ. എ. സിന്ധു, ഡോ.കെ. കെ. മാരാര്‍, ഡോ.നിയ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.




