കോഴിക്കോട്: അര നൂറ്റാണ്ട് മുമ്പ് മഹാരാജാസ് വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ ആദ്യ കഥ പ്രസിദ്ധീകരിച്ച പത്രാധിപര്‍കൂടിയായ എം.ടി. വാസുദേവന്‍ നായര്‍ക്ക് സാഹിത്യകാരനായ പായിപ്ര രാധാകൃഷ്ണന് തന്റെ പുതിയ പുസ്തകം "നിങ്ങള്‍ നിരീക്ഷണത്തിലാണ്" ഗുരു ദക്ഷിണയായി സമര്‍പ്പിച്ചു. കോഴിക്കോട് മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ ഡോ. മാത്യു അപ്രേം, ഡോ. വിന്നി വര്‍ഗീസ്, ഡോ.സീന ജോണ്‍, ഡോ.ജോസ് മാത്യു ജോസ് എന്നിവര്‍ പ്രസംഗിച്ചു.





