
പാലക്കാട്; എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയുല്‍ കണ്ടെത്തിയ സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇന്നലെ രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.
പാലക്കാട് എക്സൈസ് പിടികൂടിയ ഷോജോ ജോണാണ് മരണപ്പെട്ടത്. ഇന്നലെയാണ് ലഹരിക്കടത്ത് കേസില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. ഇയാളുടെ വീട്ടില്‍നിന്നും രണ്ട് കിലോ ഹാഷിഷ് ഓയിലും എക്സൈസ് പിടിച്ചെടുത്തിരുന്നു. പിന്നാലെ കസ്റ്റഡിയിലെടുത്ത ഷോജോയെ ആദ്യം എക്സൈസ് ഓഫീസിലേക്കും അതിന് ശേഷം റേഞ്ച് ഓഫീസിലേക്കും കൊണ്ടുപോയി. രാവിലെ 7 മണിയോടെയാണ് ഇയാളെ ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുല്ളതായി ഷോജെയുടെ കുടുംബം ആരോപിക്കുന്നു. ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ ഓഫീസിലെ സിസിടിവി ക്യാമറിയില്‍ പതിഞ്ഞട്ടുണ്ട്.
കസ്റ്റഡിയില്‍ പ്രതി തൂങ്ങിമരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഡ്യൂ്ട്ടിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ക്ക് സസ്പെന്ഷന്






