
ഹൈദരാബാദ് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശിലെ പിട്ടാപുരം മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെന്ന് ജനസേനാ പാര്‍ട്ടി (ജെ.എസ്.പി.) നേതാവും തെലുങ്ക് സിനിമാതാരവുമായ പവന് കല്യാണ്‍. ആന്ധ്രാപ്രദേശിലെ കാകിനാഡ ജില്ലയുടെ പരിധിയില്‍ വരുന്ന മണ്ഡലമാണ് പവന് മത്സരിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്ന പിട്ടാപുരം നിലവില്‍ വൈ.എസ്.ആര്.സിയുടെ കൈയിലുള്ള മണ്ഡലമാണിത്.
ബി.ജെ.പിയും ചന്ദ്രബാബു നായ്ഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയുമായി (ടി.ഡി.പി.) ലയനചര്‍ച്ചകള്‍ നടന്നുവരികയാണ് അതിനിടെയാണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിവരങ്ങള്‍ താരം പുറത്തുവിട്ടത്. ഇന്ന് ആന്ധ്രയിൽ പാർട്ടി നടത്തിയ ഒരു പൊതുയോഗത്തിലായിരുന്നു സൂപ്പർ നായകന്റെ പ്രഖ്യാപനം.
ആന്ധ്രാപ്രദേശില്‍ മൊത്തം 25 ലേക്സഭാ സീറ്റുകളും 175 അസംബ്ലി സീറ്റുകളുമാണ് ഉള്ളത്. പുറത്തുവന്നിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജെ.എസ്.പിക്ക് രണ്ട് ലോക്സഭാ സീറ്റുകളും 21 അസംബ്ലി സീറ്റുകളുമാണ് ലഭിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ്. ടി.ഡി.പിയും ജെ.എസ്.പിയുമായി കൈകോര്‍ക്കുന്നതിലൂടെ അദ്ദേഹത്തിന്റ വികസന പ്രവര്‍ത്തനങ്ങളുടെ ഫലം ആന്ധ്രാപ്രദേശിനും ലഭിക്കുമെന്ന സൂപ്പര്‍ സ്റ്റാര്‍ പവന് കല്യാണ്‍ പറഞ്ഞു.
തെലുങ്ക് സൂപ്പാര്‍ സ്റ്റാര്‍ ചിരഞ്ജീവിയുടെ സഹോദരനാണ് പവന് കല്ല്യാണ്‍. 2014 -ല്‍ ജനസേന പാര്‍ട്ടി രൂപീക്കരിച്ചുവെങ്കിലും മത്സരിച്ചില്ല. 2019ല്‍ മത്സരിച്ചുവെങ്കിലും ഒരു സീറ്റ് മാത്രമാണ് ജയിക്കാനായത്. അപ്പോഴും ഗാജുവാക ,ഭീമവരം എന്നീ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടിയ പവന് കല്യാണ്‍ വൈ എസ് ആര് സി സ്ഥാനാര്‍ത്ഥികളോട് പരാജയപ്പെടുകയാണ് ഉണ്ടായത്.






