
റാസല്ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തില് രണ്ട് യാത്രക്കാരുടെ ബാഗുകളില് ഒളിപ്പിച്ച് കടത്തിയ ലഹരിമരുന്ന് പിടികൂടി. ഏകദേശം 11 കിലോഗ്രാം ലഹരിമരുന്നാണ് റാസല്ഖൈമ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത്.
കസ്റ്റംസ് ഉദ്യോഗസ്ഥര്ക്ക് തോന്നിയ സംശയമാണ് പരിശോധനയിലേക്ക് നയിച്ചത്. ഇവര് അതിവിദഗ്ധമായാണ് ലഹരിമരുന്ന് ബാഗുകളില് ഒളിപ്പിച്ചത്. തുടര് നിയമ നടപടികള്ക്കായി പ്രതികളെയും ബന്ധപ്പെട്ട വകുപ്പുകള്ക്ക് കൈമാറി.
അതേസമയം കഴിഞ്ഞ ദിവസം ഒമാനിലേക്ക് കടത്താന് ശ്രമിച്ച ലഹരിമരുന്ന് ശേഖരം പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര് അറസ്റ്റിലായി. 900 പാക്കറ്റ് ഖാട്ട് ആണ് പിടിച്ചെടുത്തത്. ദോഫാര് ഗവര്ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില് കോസ്റ്റ് ഗാര്ഡ് പൊലീസാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്.

![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F08%2F862434%2FWhatsApp%20Image%202026-08-14%20at%2011.32.18%20AM.webp&w=256&q=75)




Comments