
ബോളിവുഡിലെ ഏറ്റവും പുതിയ താരോദയം എംഎസ് ധോനി: ദി അണ്‍ടോള്‍ഡ് സ്റ്റോറിയിലെ നായിക ദിഷാ പഠാനിയും ടോപ്ലെസ്സാകുന്നു. സണ്ണിലിയോണും ഐശ്വര്യാറായിയുമെല്ലാം മുഖമാകുന്ന ദബ്ബൂ രത്നാനിയുടെ ഏറ്റവും പുതിയ കലണ്ടറിന് വേണ്ടിയാണ് താരത്തിന്റെ ചൂടന്‍ ഫോട്ടോഷൂട്ട്. കലണ്ടര്‍ വ്യാഴാഴ്ച പുറത്തു വരും. തന്റെ ഫോട്ടോഷൂട്ട് വിശേഷം ദിഷ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടു.
മേക്കപ്പിന്റെ കാര്യത്തില്‍ മാത്രമായിരുന്നു തനിക്ക് പരാതി ഉണ്ടായിരുന്നതെന്നും ഒടുവില്‍ എല്ലാം സമ്മതിച്ചെന്നും ദിഷ പറഞ്ഞു. കലണ്ടറിന് വേണ്ടി ഒരുങ്ങുന്നത് ഇതാദ്യമായിരുന്നു. എല്ലാം ദബ്ബുവിന്റെ ആശയമായിരുന്നെന്നും അദ്ദേഹം പറഞ്ഞത് പിന്തുടരുക മാത്രമാണ് താന്‍ ചെയ്തതെന്നും ദിഷ പറഞ്ഞു. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ ബോളിവുഡിലെ 24 സെലിബ്രിട്ടികള്‍ അടങ്ങുന്നതാണ് കലണ്ടര്‍.
അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്, ഹൃത്വിക് റോഷന്, അഭിഷേക് ബച്ചന്, രണ്‍വീര്‍ സിംഗ്, അക്ഷയ്കുമാര്‍, പ്രിയങ്കാചോപ്ര, വിദ്യാബാലന്, ആലിയാ ഭട്ട്, ഫര്ഹാന് അക്തര്‍, അര്ജുന് രാംപാല്‍, വരുണ്‍ ധവാന്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ടൈഗര്‍ ഷ്രോഫ്, പരിണീതി ചോപ്ര, സോനാക്ഷി സിന്‍ഹ, സഞ്ജയ്ദത്ത്, അനുഷ്ക്കാ ശര്‍മ്മ, ജാക്വിലിന് ഫെര്‍ണാണ്ടസ്, ശ്രദ്ധാ കപൂര്‍, കൃതി സാനന്‍ എന്നിവരാണ് ദിഷയ്ക്കും ആഷിനും സണ്ണിക്കുമൊപ്പമുള്ള കലണ്ടറില്‍ കയറിയ മറ്റ് താരങ്ങള്‍.






