മലയാളത്തിലെ ഏറ്റവും ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. പ്രിയദര്ശന് മോഹന്‍ലാല്‍ ടീമിന്റെ മറ്റൊരു ചിത്രമാണ് അണിയറയിലൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുള്ളത്. ഒപ്പത്തിന്റെ വിജയത്തിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് നോക്കുന്നത്.
ഒരു ബിഗ് ബജറ്റ് ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്്. ചിത്രത്തിന്റെ കലാസംവിധാനം ഒരുക്കുന്നതും മലയാളിയായ സാബു സിറിളാണെന്നാണ് സൂചന. ബാഹുബലി എന്തിരന് അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതും സാബു സിറിള്‍ തന്നെയാണ്. എന്നാല്‍ ചിത്രത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇരുവരും പുറത്തുവിട്ടിട്ടില്ല.
മോഹന്‍ലാല്‍ ഇപ്പോള്‍ മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971; ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ്. തുടര്‍ന്ന് ബി. ഉണ്ണികൃഷ്ണന് ഒരുക്കുന്ന ചിത്രത്തിലും അദ്ദേഹം അഭിനയിക്കും. അതേസമയം ജിബു ജേക്കബ് ചിത്രം മുന്തിരിവള്ളികള്‍ തളിര്ക്കുമ്പോഴിന്റെ റിലീസ് തീയേറ്റര്‍ സമരം കാരണം കഷ്ടത്തിലായിരിക്കുകയാണ്.






