
റായ്പൂർ: ഛത്തീസ്ഗഢിലെ ബീജാപൂരിൽ 13 മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്നലെയായിരുന്നു മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത് . പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഇവരിൽ മൂന്ന് പേർ സ്ത്രീകളാണ്. രാവിലെ 10 ഭീകരരുടെ മൃതദേഹങ്ങൾ സുരക്ഷാ സേന കണ്ടെടുത്തിരുന്നു
ബിജാപുരിലെ ലേന്ദ്ര, കോർച്ചോളി ഗ്രാമങ്ങൾക്കിടയിലുള്ള വനാതിർത്തിയിലാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
വനാതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ നടത്തിയത്. ജില്ലാ റിസർവ് ഗ്രൂപ്പ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, കോബ്ര, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് എന്നിവരുടേതായിരുന്നു പരിശോധന.






