
കൊച്ചുമകന്റെ തലയില്‍ ഒരു ഹെയര്‍ സ്റ്റൈല്‍ പരീക്ഷണം നടത്തുനനതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടന് റഹ്മാന്. കുഞ്ഞിന്റെ റഹ്മാന് രണ്ടു കൈകളും കൊണ്ട് സ്പൈക് മോഡലില്‍ മുകളിലേക്ക് ആക്കുകയാണ്.
സ്പൈക് ഹെയര്‍സ്റ്റൈല്‍ പൂര്‍ത്തിയാക്കിയതിനു ശേഷം കൊച്ചുമകനുമായി വീഡിയോയ്ക്ക് പോസ് ചെയ്യുന്നതും കാണാം. കുഞ്ഞിനെ ചൂണ്ടിക്കാട്ടി റഹ്മാന് വീഡിയോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ഈ മുത്തച്ഛന് ഇതെന്താണ് കാണിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ കുഞ്ഞ് മുത്തച്ഛനെ നോക്കുന്നുമുണ്ട്.
ബ്ലൂ ജീന്‍സും ബെനിയനുമാണ് കുഞ്ഞിന്റെ വേഷം. അനിമല്‍ സിനിമയിലെ ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ.
ഏതായലും വീഡിയോ പങ്കുവെച്ച് നിമിഷനേരം കൊണ്ടു തന്നെ ആരാധകര്‍ ഏറ്റെടുത്തു. രസകരമായ നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ചുമ്മാ ഒരു തമാശയ്ക്ക് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.
സന്തൂര്‍ ഗ്രാന്‍ഡ് ഫാദര്‍ ജീവിതത്തിലെ ഏറ്റവുംമനോഹരമായ നിമിഷങ്ങളിലാണ് നിങ്ങള്‍ ഇപ്പോള്‍, അടുത്ത രവി പുത്തൂരാന്‍ ഇങ്ങനെ പോകുന്നു രസകരമായ കമന്റുകള്‍.






