More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Vasthu
  3. Astrology
Loading...

വാസ്തുശാസ്ത്രത്തില്‍ ദിക്കുകളുടെ പ്രാധാന്യം

Authored by Web Desk | Last updated: 03 Apr 2024, 4:21 PM | 2 min read

Print
Importance of directions in architecture
ഇന്ന് റോഡിനെ അടിസ്ഥാനപ്പെടുത്തിയാണ് പലരും വീട് വയ്ക്കുന്നത്. വിദിക്കായി വീടുവയ്ക്കാന്‍ പാടില്ലെന്ന് ഈ ശാസ്ത്രം തീര്‍ത്തും പറയുന്നു. അതായത് കൃത്യം കിഴക്ക് 90 ഡിഗ്രി അതിന്റെ പകുതി 45 അതിന്റെ പകുതി 22.5, അതിന്റെയും പകുതി 11.25 ഇതില്‍ കൂടുതല്‍ വീട് തിരിയാന്‍ പാടില്ല.

വടക്കുകിഴക്ക് ദര്‍ശനം കുലനാശം വരുത്തും, തെക്ക് കിഴക്ക് ദര്‍ശനം ഭയം ഉണ്ടാക്കും.


വടക്ക് പടിഞ്ഞാറ് - ചപലത

തെക്ക് പടിഞ്ഞാറ് - കലഹം


വാസ്തുശാസ്ത്രമനുസരിച്ച് ദിക്കു കണ്ടുപിടിക്കുന്നത് സൂര്യനെയും ധ്രുവനക്ഷത്രത്തെയും വച്ച് രണ്ട് രീതിയില്‍ കാണാം. എന്നാല്‍ ഇതല്പം മിനക്കെട്ട പണിയാണ്.

സ്ഥലം നിരപ്പാക്കി - ഒരു കോലില്‍ - വൃത്തം വീശി - അരക്കോല്‍ നീളത്തില്‍ ശങ്ക് നാട്ടി. ഇന്ന് വടക്കുനോക്കിയന്ത്രം കൈയിലുള്ളപ്പോള്‍ സെക്കന്റുകള്‍ക്കകം കാണാമെന്നിരിക്കേ കാറും ബസ്സും ഉള്ളപ്പോള്‍ കാളവണ്ടിയേ തിരക്കിനടക്കും പോലാണത്. എങ്കിലും അറിവിനുവേണ്ടി കുറിക്കാം.

സൂര്യസിദ്ധാന്തമെന്ന ഗ്രന്ഥത്തിലാണ് ധ്രുവനക്ഷത്രത്തെ ആധാരമാക്കി തെക്കുവടക്ക് കണ്ടുപിടിക്കാനുള്ള വിധിയുള്ളത്.

ഇതിനായി രണ്ട് ശങ്കുകള്‍ ആവശ്യമാണ്. ഒന്ന് സ്ഥപതിയുടെ ഉയരം വരുന്നതും, മറ്റേത് സ്ഥപതി ഇരുന്നാല്‍ പിടിച്ചു അടിച്ചുറപ്പിക്കാന്‍ പാകത്തില്‍ ദീര്‍ഘമുള്ളതും. വലിയ കുറ്റിയുടെ മുകളില്‍ ഒരു മണ്‍ചിരാത് വച്ച് ഉറപ്പിച്ചതിനു ശേഷം തിരിയിട്ടു കത്തിക്കുന്നു. രാത്രികാലത്ത് മാത്രം ധ്രുവനക്ഷത്രം കാണുന്നതിലാണ് തിരിയിട്ടു കത്തിക്കേണ്ടി വരുന്നത്. സ്ഥപതി ധ്രുവനക്ഷത്രം കാണത്തക്കവിധം വലിയ കുറ്റിയിലെ ചിരാതിന്‍ നാളവും ധ്രുവ നക്ഷത്രവും കൈയില്‍ പിടിച്ചിരിക്കുന്ന കുറ്റിയും ഒരേ നേര്‍രേഖയിലാക്കി ചെറിയ കുറ്റി നിലത്ത് ഉറപ്പിക്കുന്നു. പിന്നീട് വലിയ കുറ്റിയുടെ കീഴ്ഭാഗവും ചെറിയ കുറ്റിയുടെ കീഴ്ഭാഗവും ചരടുകൊണ്ട് ബന്ധിച്ചാല്‍ തെക്ക് വടക്ക് ദിശ ലഭിക്കും.


സൂര്യന്റെ നിഴലിനെ വച്ച് ദിക്കു കണ്ടു പിടിക്കുന്നത്:-

ആദ്യമായി പറമ്പിന്റെ നടുഭാഗം സമനിരപ്പായും മിനുസമായും ശരിയാക്കിയിടുക. (അല്പം പോലും ലെവല്‍ വ്യത്യാസം പാടില്ല) ശേഷം അരക്കോല്‍ നീളവും (36 സെ.മീ) ചുവട്ടില്‍ 2 അംഗൂലവും (6 സെ.മീ) അഗ്രത്തില്‍ ഒരംഗൂലം (3 സെ.മീ) ഘനവും തുല്യ വൃത്തവും താമരമൊട്ടിന്റെ അഗ്രം പോലെ കൂര്‍പ്പിച്ച് ഒരു കുറ്റിയുണ്ടാക്കുക.

(ഉറപ്പുള്ള മരം അല്ലെങ്കില്‍ ആനക്കൊമ്പ്) ഇനി നിരപ്പു വരുത്തിയ സ്ഥലത്ത് 2 കോല്‍ (144 സെ.മീ) വ്യാസത്തില്‍ ലേശം പോലും കോട്ടമില്ലാതെ ഒരു വൃത്തം വീശുക. ഈ വൃത്തത്തിന്റെ കൃത്യം നടുക്ക് ശങ്കു നാട്ടുക (കുറ്റി) ഇതിന് പൂജയും കാര്യങ്ങളുമുണ്ട്. സമയവും കാലങ്ങളും ഉണ്ട്.

മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം എന്നീ മാസങ്ങളിലെ ശു€പക്ഷത്തില്‍ ശുഭോദയരാശിയിലാണ് ശങ്കു നാട്ടുന്നത്. ഇതിനുശേഷം വളരെ ശ്രദ്ധിച്ചു നില്‍ക്കണം. കുറ്റിയുടെ സൂര്യച്ഛായ (നിഴല്‍) കാലത്ത് വൃത്തരേഖയുടെ തുല്യമായി എവിടെ സ്പര്‍ശിക്കുന്നു അവിടെ ഒരു അടയാളം ഇടുക (ബിന്ദു).

ഇതുപോലെ വൈകുന്നേരവും അടയാളപ്പെടുത്തി പിറ്റേ ദിവസം രാവിലെയും ഇതേപോലെ ചെയ്യുമ്പോള്‍ സൂര്യന്റെ ഗതിഭേദം കൊണ്ട് വൃത്തത്തിന്റെ പടിഞ്ഞാറുവശം രണ്ടു ബിന്ദുക്കള്‍ വരും. ഈ ബിന്ദുക്കളുടെ ഇടയെ മൂന്നായി ഭാഗിച്ച് ഒരു ഭാഗം ആദ്യ ദിവസത്തെ ബിന്ദുവിനോട് ചേര്‍ത്ത് കിഴക്ക് പടിഞ്ഞാറ് ചരടു പിടിക്കുക.

ഇത് പഠിച്ചു എന്നല്ലാതേ ഈ രീതിയില്‍ ഞാനിന്നു വരെ പുരയ്ക്ക് കുറ്റി വച്ചിട്ടില്ല. കാരണം ചെറുപ്പം മുതല്‍ ഞങ്ങളുടെ വീട്ടില്‍ വടക്കുനോക്കി യന്ത്രം ഉണ്ടായിരുന്നു.

ഒരിക്കല്‍ ഒരു വലിയ പണക്കാരന്‍ പുരയ്ക്ക് കുറ്റി വയ്ക്കാന്‍ എന്നെ വിളിച്ചു. അദ്ദേഹത്തിന് 100 ശതമാനം വാസ്തു നോക്കി ചെയ്യണം നിര്‍ബന്ധമായിരുന്നു.

ഞാന്‍ സമ്മതിക്കാം എന്നാല്‍, വാസ്തുശാസ്ത്രത്തില്‍ പറയുമ്പോലെ ദക്ഷിണ തരാമോന്ന് ചോദിച്ചു.

തരാമെന്ന് പറഞ്ഞപ്പോള്‍ ദക്ഷിണയേക്കുറിച്ചു പറഞ്ഞു:- ആചാര്യന് ദക്ഷിണ ഗോക്കളേക്കൊണ്ടും, സ്ഥലത്തേക്കൊണ്ടും, സ്വര്‍ണ്ണക്കടുക്കനേ ക്കൊണ്ടും... ഇത്രയേ പറഞ്ഞുള്ളു. അദ്ദേഹത്തിന്റെ കാര്യം പ്ലിഗ്.


കലാധരന്‍ കൂട്ടിക്കല്‍






About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഡൈനിംഗ് റൂം എങ്ങനെയാവണം; വാസ്തു ശ്രദ്ധിക്കൂ

ഡൈനിംഗ് റൂം എങ്ങനെയാവണം; വാസ്തു ശ്രദ്ധിക്കൂ

വാസ്തുശാസ്ത്രത്തില്‍ ഗൃഹനിര്‍മ്മാണവും ഗ്രഹപ്പിഴയും

വാസ്തുശാസ്ത്രത്തില്‍ ഗൃഹനിര്‍മ്മാണവും ഗ്രഹപ്പിഴയും

വാസ്തുശാസ്ത്രത്തില്‍ പടിപ്പുര, അടുക്കളയുടെ എന്നിവയുടെ പ്രാധാന്യം

വാസ്തുശാസ്ത്രത്തില്‍ പടിപ്പുര, അടുക്കളയുടെ എന്നിവയുടെ പ്രാധാന്യം

വാസ്തുശാസ്ത്രം മുന്‍വാതിലിന് നല്‍കുന്ന പ്രാധാന്യമെന്ത്...?

വാസ്തുശാസ്ത്രം മുന്‍വാതിലിന് നല്‍കുന്ന പ്രാധാന്യമെന്ത്...?

വീടുപണിയാന്‍ ഭൂമി  തെരഞ്ഞെടുക്കുമ്പോള്‍

വീടുപണിയാന്‍ ഭൂമി തെരഞ്ഞെടുക്കുമ്പോള്‍

ഗൃഹപ്രവേശം ശ്രദ്ധയോടെ വേണം...

ഗൃഹപ്രവേശം ശ്രദ്ധയോടെ വേണം...