
കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് മറിഞ്ഞ് അപകടം . കര്‍ണാടകയില്‍ നിന്ന് വാഴക്കുലയുമായി വന്ന പിക്കപ്പ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 1.30 യോടെയായിരുന്നു. അപകടം ഉണ്ടായത്. ചുരത്തിലെ നാലാം വളവില്‍ നിന്നും രണ്ടാം വളവിലേക്ക് 20 മീറ്റര്‍ താഴ്ചയിലേക്ക് വാഹനം പതിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ രണ്ട് കര്‍ണാടക സ്വദേശികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പ് റോഡില്‍ നിന്നും മാറ്റി ഗതാഗതം പുനഃ സ്ഥാപിച്ചിട്ടുണ്ട്.






