
അജ്മീര്‍: ഒരു വര്‍ഷം മുന്‍പ് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതാന്‍ സ്കൂള്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന് പരാതി. രാജസ്ഥാനിലെ അജ്മീറില്‍ സ്വകാര്യ സ്കൂളിനെതിരെയാണ് പരാതി. നാല് മാസം സ്കൂളില്‍ ഹാജരായില്ലെന്ന് പറഞ്ഞ് സ്കൂള്‍ അധികൃതര്‍ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നല്‍കിയില്ല. പരീക്ഷയ്ക്ക് എത്തിയാല്‍ സ്കൂളിലെ അന്തരീക്ഷം മോശമാകുമെന്ന് അധികൃതര്‍ പറഞ്ഞതായും വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നു.
പരീക്ഷ എഴുതാന്‍ സഹായം തേടി വിദ്യാര്‍ത്ഥിനി മറ്റൊരു സ്കൂളിലെ അധ്യാപികയെ സമീപിച്ചു. ഇവര്‍ നിര്‍ദേശിച്ചതനുസരിച്ച് ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. അജ്മീര്‍ ചൈല്‍ഡ് വെഫെയര്‍ കമ്മീഷന് പരാതിയില്‍ കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
പെണ്‍കുട്ടിയുമായി മുഴുവന്‍ കാര്യങ്ങളും സംസാരിച്ചുവെന്നും അന്വേഷണം തുടരുകയാണെന്നും സിഡബ്ല്യൂസി ചെയര്‍പേഴ്സണ്‍ അഞ്ജലി ശര്‍മ്മ പറഞ്ഞു. മാര്‍ച്ചില്‍ എഴുതാന്‍ കഴിയാതെ പോല പരീക്ഷകള്‍ പെണ്‍കുട്ടിക്ക് നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കുന്നതിനാണ് പ്രാഥമിക പരിഗണനയെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പെണ്‍കുട്ടിയെ അമ്മാവനും മറ്റ് രണ്ട് പേരും ചേര്‍ന്ന് പീഡിപ്പിച്ചത്. സ്കൂളില്‍ വന്നാല്‍ അന്തരീക്ഷം മോശമാകുമെന്നും അതിനാല്‍ വീട്ടിലിരുന്ന് തുടര്‍ന്ന് പഠിക്കാനും സ്കൂള്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. വാര്‍ഷിക പരീക്ഷയ്ക്ക് വീട്ടിലിരുന്ന തയ്യാറെടുപ്പ് നടത്തിയെന്നും പെണ്‍കുട്ടി പറഞ്ഞതായി കമ്മീഷന് വ്യക്തമാക്കി.
പരീക്ഷയ്്ക്ക് അഡ്മിറ്റ് കാര്‍ഡ് വാങ്ങാനെത്തിയ പെണ്‍കുട്ടിയോട് ഏറെക്കാലമായി ഈ സ്കൂളില്‍ പഠിക്കാത്തതിനാല്‍ കാര്‍ഡ് നല്‍കാനാവില്ലെന്ന് അറിയിച്ചു. സ്കുളില്‍ പ്രവേശിക്കുന്നതിനും വിലക്ക് നല്കി. മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടതിനാലാണ് ഈ നടപടിയെന്ന് പിന്നീട് മനസ്സിലായെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.
10ാം ക്ലാസ് പരീക്ഷയില്‍ 79% മാര്‍ക്ക് വാങ്ങിയ പരാതിക്കാരി പഠനത്തില്‍ മികച്ച നിലവാരമാണ് പുലര്‍ത്തുന്നതെന്നും കമ്മീഷന് പറയുന്നു. സ്്കൂള്‍ അധികൃതര്‍ അനുവദിച്ചിരുന്നുവെങ്കില്‍ കുട്ടിക്ക് പരീക്ഷ എഴുതാന്‍ കഴിയുമായിരുന്നു. എന്നാല്‍ അവര്‍ അതിന് തയ്യാറാകാതെ വന്നതോടെ പെണ്‍കുട്ടിയുടെ ഒരു വര്‍ഷം നഷ്ടപ്പെട്ടുവെന്നും കമ്മീഷന് വ്യക്തമാക്കി.






