
വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോയെന്ന് ചോദിക്കുന്നത് സാധാരണമാണ്. എന്നാല്‍ യു എസിലെ ഒരു തടവ്കാരനോട് ഈ ചോദ്യം ചോദിച്ചപ്പോള്‍ ഇയാള്‍ നല്കിയ മറുപടി ഉദ്യോഗസ്ഥരെ ഒന്നടങ്കം അമ്പരപ്പിച്ചു.
മുന്‍പ് ഒരു ഗാങ് മെമ്പറായിരുന്ന മൈക്കല്‍ ഡിവെയ്ന്‍ സ്മിത്ത് ഇരട്ടക്കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു. 2002 -ലാണ് ഇയാള്‍ രണ്ട് സ്ത്രീകളെ വെടിവെച്ചുകൊന്നത്. കുറ്റകൃത്യം ചെയ്യുമ്പോള്‍ ഇയാള്‍ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. താന്‍ നിരപരാധിയാണ് എന്നും എന്താണ് സംഭവിച്ചത് എന്നോ സംഭവിക്കുന്നത് എന്നോ തനിക്ക് അറിയില്ല എന്നും എപ്പോഴും സ്മിത്ത് ആരോപിച്ചിരുന്നു.
41 -കാരനായ സ്മിത്ത് കഴിഞ്ഞ 20 വര്‍ഷമായി ജയിലില്‍ തടവിലാണ്. ഏപ്രില്‍ നാലിന് പ്രദേശിക സമയം രാവിലെ 10. 20 -നാണ് ഇയാളുടെ വധശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷ നടപ്പിലാക്കുന്നതിന്റെ തലേദിവസം രാത്രി അവസാനമായി ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള അവസരം ജയിലുദ്യോ?ഗസ്ഥര്‍ സ്മിത്തിന് നല്കി. സാധാരണ വധശിക്ഷ നടപ്പിലാക്കുമ്പോള്‍ തടവുകാര്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള അവസരം ഇവിടെ ലഭിക്കാറുണ്ട്. അവസാനത്തെ ആ?ഗ്രഹം എന്നോണമാണ് ഇത് നടപ്പിലാക്കുന്നത്.
എന്നാല്‍, സ്മിത്തിന് അവസാനമായി കഴിക്കണം എന്ന് ആവശ്യപ്പെട്ട ഭക്ഷണം കേട്ടപ്പോള്‍ ജയിലുദ്യോ?ഗസ്ഥര്‍ അമ്പരന്നു പോവുകയായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി ജയിലിലെ ആഹാരമാണ് സ്മിത്ത് കഴിക്കുന്നത്. അവസാനമായി എന്ത് ഭക്ഷണം വേണമെന്ന് ചോദിച്ചപ്പോള്‍, 'ജയില്‍ കാന്റീനില്‍ രാവിലത്തെ ഭക്ഷണം ബാക്കിയിരിപ്പുണ്ട്, തനിക്ക് അത് തന്നാല്‍ മതി' എന്നായിരുന്നു സ്മിത്തിന്റെ ഉത്തരം. അങ്ങനെ ആ ഭക്ഷണമാണ് അവസാന രാത്രി സ്മിത്ത് കഴിച്ചത്.






