
തമിഴ് സിനിമകളില്‍ വിലപിടിപ്പുള്ള നായക നടനാണ് ധനുഷ്.കരിയറില്‍ തിളങ്ങുമ്പോഴും ധനുഷിന്റെ വ്യക്തി ജീവിതത്തില്‍ അടുത്തിടെ പ്രശ്നങ്ങള്‍ ഉടലെടുത്തു. കഴിഞ്ഞ വര്‍ഷമാണ് 17 വര്‍ഷം നീണ്ട വിവാഹ ബന്ധം ധനുഷ് വേര്‍പെടുത്തിയത്. ധനുഷിന്റെ അടുത്ത സുഹൃത്തും കരിയറിന് വലിയ പിന്തുണ നല്കുന്ന വ്യക്തിയുമായിരുന്നു ഐശ്വര്യ രജിനികാന്ത്.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ധനുഷും ഐശ്വര്യ രജിനികാന്തും വേര്‍പിരിഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. മക്കളായ യാത്ര, ലിംഗ എന്നിവരുടെ കാര്യങ്ങള്‍ നോക്കുന്നത് രണ്ട് പേരും ഒരുമിച്ചാണ്.
എന്നാലിതാ ഇപ്പോള്‍ ഐശ്വര്യ റായിയും പുനര്‍വിവാഹം കഴിക്കാന്‍ പോവുകയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. 2018 മുതല്‍ വേര്‍പിരിഞ്ഞ് ജീവിക്കുകയാണ് ധനുഷും ഐശ്വര്യയും. അതിനിടിയല്‍ ഇവരെ ഒരുമിപ്പിക്കാന്‍ രിജിനികാന്ത് നേരിട്ട് ഇടപെടലുകള്‍ നടത്തിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തില്‍ ഔദ്യോഗികമായി ധനുഷുമായി വിവാഹം വേര്‍പെടുത്തി മറ്റൊരു വിവാഹത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഐശ്വര്യ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു അസിസ്റ്റന്റ് ഡയറക്ടറുമായി ഐശ്വര്യയ്ക്ക് ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും ഒരുമിച്ച് പലയിടത്തും കണ്ടുവെന്നും അതിനാല്‍ ഉടന്‍ വിവാഹം കഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വിവരങ്ങള്‍ ഒന്നും തന്നെ ഔദ്യോഗികമായി രജിനികാന്തോ കുടുംബമോ സ്ഥിരീകരിച്ചിട്ടില്ല.
കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്റെ റിലീസ് ദിവസാണ് ഐശ്വര്യയും ധനുഷും ആദ്യമായി കാണുന്നതും സംസാരിക്കുന്നതും. തുടര്‍ന്ന് പെട്ടെന്ന് അടുത്ത ഇരുവരുടെയും വിവാഹം രണ്ട് വര്‍ഷത്തിനകം തന്നെ നടന്നു. സന്തുഷ്ട കുടുംബമായിരുന്നു ഐശ്വര്യയുടെയും ധനുഷിന്റെയും.
ധനുഷിനെ നായകനാക്കി 3 എന്ന ചിത്രം സംവിധാനം ചെയ്തത് ഐശ്വര്യയാണ്. ചിത്രത്തില്‍ നായികയായി എത്തിയത് ശ്രുതി ഹാസനുമായിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നാലെ ധനുഷും ശ്രുതി ഹാസനും തമ്മില്‍ അടുത്തെന്നും ഇത് ധനുഷിന്റെയും ഐശ്വര്യയുടെയും വിവാഹ ബന്ധത്തില്‍ ആദ്യമായി വിള്ളല്‍ വീഴ്ത്തിയെന്നുമാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഒപ്പം അഭിനയിച്ച നിരവധി നടിമാരുമായി ധനുഷിന് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നു.
ശ്രുതി ഹാസന് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു വന്നിട്ടുള്ള പേര് അമല പോളിന്റേതാണ്. വേലയില്ല പട്ടൈധാരി എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ ബന്ധമുള്ളതായി വാര്‍ത്തകള്‍ പുറത്തുവന്നത്. എന്തായാലും ധനുഷിന്റെ വഴിവിട്ട ബന്ധങ്ങളാണ് ഇരുവരുടെ കുടുംബത്തെയു വേര്‍പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ഇരുവരുര്ക്കും ലിംഗ യാത്ര എന്ന പേരില്‍ രണ്ട് മക്കളുണ്ട്. മക്കളുടെ കാര്യത്തില്‍ ഉത്തരവാദിത്തത്തോടെ ഒരുമിച്ചു നില്‍ക്കുമെന്നും രണ്ട് സുഹൃത്തുക്കളായി വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്നുമായിരുന്നു 2018ല്‍ ധനുഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. മക്കള്‍ക്കായി ഇരുവരും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് അതിനെയൊക്കെ തള്ളിക്കൊണ്ട് ഇരുവരും കുടുംബ കോടതിയില്‍ ഔദ്യോഗിമായി വിവാഹം വേര്‍പിരിയുന്നതിന് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഡിവോഴ്സിന് ശേഷം ഐശ്വര്യ വേറെ വിവാഹം കഴിക്കുമോ എന്നാണ് ആരാധകരും സോഷ്യല്‍ മീഡിയയും ഉറ്റു നോക്കുന്നത്. കുറച്ചുകാലം സിനിമയില്‍ നിന്ന് വിട്ടു നിന്ന ഐശ്വര്യ പിന്നീട് രജിനികാന്തിനെ നായകനാക്കി ലാല്‍ സലാം എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. ചിത്രത്തില്‍ വ്യത്യസ്ത ഗറ്റപ്പിലാണ് രജിനികാന്ത് എത്തിയതെങ്കിലും ചിത്രം വലിയ രീതിയല്‍ ശ്രദ്ധിക്കപ്പെട്ടില്ല. രിജിനികാന്തിന്റെ സ്റ്റാര്‍ഡമാണ് ചിത്രം വേറെ തരത്തിലേക്ക് മാറിയതിന് കാരണമെന്ന് പിന്നീട് ഐശ്വര്യ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.






