
ദോഹ: ഖത്തറിലെ പ്രമുഖ സ്ഥാപനമായഖത്തർ ടെക് ജീവനക്കാർക്കുംകുടുംബാംഗങ്ങൾക്ക്മായി പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു . സിമൈസിമ ഫാമിലിനോർത്ത് ബീച്ചിൽ നടന്ന ആഘോഷത്തിൽ കമ്പനി സ്റ്റാഫിനും അവരുടെ കുടുംബാംഗങ്ങൾക്ക്മായി വൈവിധ്യമാർന്ന നാടൻ കായിക വിനോദ മത്സരങ്ങൾ സംഘടിപ്പിച്ചു.
ടീം ലീഡർ ലൈജു വർഗീസിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾഖത്തർ ടെക് മാനേജിങ്ങ് ഡയറക്ട്ടർ ജെബി കെ ജോൺ,ജനറൽ മാനേജർ ബിനു കുര്യാക്കോസ് ,ജോബി കെ ജോൺ,ലൈജു വർഗീസ് ,ജോൺസൻ ,ശ്രീരേഖ എസ് മേനോൻ,ബിനു തോമസ്,സാബു പീറ്റർ , ജിപ്സി ജോബിൻ,ആശ ജെബി,ജിനോജ് തോമസ്, എന്നിവർചേർന്നു നൽകി.
വിവിധ കലാപരിപാടികളും അരങ്ങേറി. ആഘോഷസുദിനങ്ങളിലെ ഒത്തുകൂടൽ സാഹോദര്യത്തിന്റെ ഇഴയടുപ്പമാണ് അടയാളപെടുത്തുന്നതെന്നും സന്തോഷം പങ്കിടുന്ന ഇത്തരം അസുലഭനിമിഷങ്ങൾ പകരം വയ്ക്കാനാകാത്ത അനുഭവങ്ങളാണെന്നും ഖത്തർ ടെക് മനേജിങ് ഡയരക്ടർ ജെബി കെ ജോൺ പറഞ്ഞു.






